Image

ഓണാഘോഷത്തിന്റെ ഹരമായി നവയുഗം 'ശ്രാവണസന്ധ്യ-2023' കോബാറില്‍ അരങ്ങേറി.

Published on 25 September, 2023
ഓണാഘോഷത്തിന്റെ ഹരമായി നവയുഗം 'ശ്രാവണസന്ധ്യ-2023' കോബാറില്‍ അരങ്ങേറി.

അല്‍കോബാര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ആഘോഷരാവായി, നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ 'ശ്രാവണസന്ധ്യ-2023', അല്‍ കോബാറില്‍ അരങ്ങേറി.

അല്‍കോബാര്‍ നെസ്റ്റോ ഹാളില്‍ നടന്ന ശ്രാവണസന്ധ്യ-2023, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂര്‍ണ്ണമാര്‍ന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.

കേരളത്തില്‍ നിന്നും സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുന്‍പില്‍, തുടര്‍ന്ന് നിരവധി പ്രവാസി കലാകാരന്മാര്‍ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികള്‍ അവതരിപ്പിച്ചു. സഹീര്‍ഷാ കൊല്ലം അവതാരകനായ കലാസന്ധ്യയ്ക്ക്, നവയുഗം കലാവേദി ഭാരവാഹികളായ ബിനുകുഞ്ഞു, സംഗീതാസന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

'ശ്രാവണസന്ധ്യ-2023' പരിപാടിയില്‍ വച്ച്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കുട്ടികള്‍ക്ക് നവയുഗം കേന്ദ്രകമ്മറ്റി നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, പ്രസിഡന്റ് ജമാല്‍ വല്ല്യാപ്പിള്ളി, ട്രഷറര്‍ സാജന്‍ എന്നിവര്‍ അവാര്‍ഡുകള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചു.

ശ്രാവണസന്ധ്യ-2023 പരിപാടിയ്ക്ക് നവയുഗം കോബാര്‍ മേഖലാ സെക്രട്ടറി ബിജു വര്‍ക്കി, രക്ഷാധികാരി അരുണ്‍ ചാത്തന്നൂര്‍, സജി അച്യുതന്‍, കൃഷ്ണന്‍ പേരാമ്പ്ര, ശ്യാം തങ്കച്ചന്‍, രവി ആന്ത്രോട്, ഷമി ഷിബു, സൂരജ്, സുറുമി, വിനോദ് കുഞ്ഞ്, എബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക