അല്‍കോബാര്‍: നവയുഗം സാംസ്ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന ഓണാഘോഷപരിപാടിയായ 'ശ്രാവണസന്ധ്യ-2023' സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച അരങ്ങേറും.
അല്‍കോബാര്‍ നെസ്റ്റോ ഹാളില്‍ വൈകുന്നേരം 4.00 മണി മുതലാണ് പരിപാടികള്‍ ആരംഭിയ്ക്കുക.
കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യ, വിവിധ ഓണാഘോഷ പരിപാടികള്‍, കുടുംബസംഗമം, എസ് എസ് എല്‍ സി. പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പുരസ്ക്കാരദാനം എന്നിവയാണ് ശ്രാവണസന്ധ്യ-2023 ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. പ്രവേശനം സൗജന്യമാണ്.
മികച്ച കലാകാരന്മാര് അവതരിപ്പിയ്ക്കുന്ന ഗാനമേള, ക്ളാസ്സിക്കലും അല്ലാത്തതുമായ വിവിധതരം നൃത്തങ്ങള്‍, വാദ്യോപകരണ പ്രകടനങ്ങള്‍, ഹാസ്യഅഭിനയപരിപാടികള് എന്നിവയെല്ലാം ഉള്‍പ്പെട്ട 'ശ്രാവണസന്ധ്യ-2023' കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് മികച്ച അനുഭവം ആകുമെന്നും, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കോബാര്‍ മേഖല ഭാരവാഹികളായ ബിജു വര്‍ക്കിയും, സജീഷും, അരുണ്‍ ചാത്തന്നൂരും പത്രക്കുറിപ്പില്‍ അറിയിച്ചു.