കൊല്ലം പ്രവാസി അസ്സോസിയേഷന് ബഹ്റൈന്‍ സ്റ്റാര്‍ വിഷന്‍ ഇവെന്റുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റര്‍ ബഹു: കൊല്ലം ലോക്സഭ അംഗം എന്‍. കെ. പ്രേമചന്ദ്രനും ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് പ്രകാശനം ചെയ്തു. കെ.സി.എ ഹാളില്‍ വച്ച് നടന്ന പരിപാടി കെ.പി.എ രക്ഷാധികാരിയും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനുമായ പ്രിന്‍സ് നടരാജന് ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രെസിഡന്റ്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും, സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു. കെ.പി.എ രക്ഷാധികാരി ചന്ദ്രബോസ് സാമൂഹിക പ്രവര്‍ത്തകരായ ഹരീഷ് നായര്‍, നൗഷാദ് മഞ്ഞപ്പാറ, അന്‍വര്‍ ശൂരനാട്, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോര്‍ കുമാര്‍, അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെപ്റ്റംബര്‍ 29 നു ഇന്ത്യന്‍ സ്കൂളില്‍ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഓണപ്പുടവ മത്സരവും, കെ.പി.എ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.