Image

അമ്പിളിയുടെ തിരു മുറ്റത്ത് ഇന്ത്യയുടെ വിക്രം (ജോജോ തോമസ് പാലത്ര, ന്യൂയോർക്ക്)

Published on 24 August, 2023
അമ്പിളിയുടെ തിരു മുറ്റത്ത് ഇന്ത്യയുടെ വിക്രം (ജോജോ തോമസ് പാലത്ര, ന്യൂയോർക്ക്)

ഇന്ന് അമ്പിളി അമ്മാവൻ
വിക്രമിനെ സ്വീകരിച്ചു

അമ്പിളി അമ്മാവൻ വിക്രമിനോട്  പറഞ്ഞു 
നോക്കു വിക്രം ,
അമ്മാവന്റെ തിരുമുറ്റത്ത് 
ഇളം  പാദങ്ങളോടെ   ഇറങ്ങുക

വിക്രം അമ്മാവന്റെ പാദങ്ങളിൽ   
തൊട്ടു  വന്ദിച്ചു

അമ്പിളി അമ്മാവൻ വിക്രമിനെ
നെഞ്ചോടു  ചേർത്തു പിടിച്ചു
ആലിംഗനം ചെയ്തു

അവാച്യമായ അനുഭൂതിയിൽ
ഇരുവരും ആനന്ദ പുളകിതരായി

യുഗ - യുഗാന്തരങ്ങളായി
ജന്മ - ജന്മാന്തരങ്ങളായി
കാത്തിരുന്ന നിമിഷം 
പരസ്പരം കൺ കുളിർക്കെ
ഇരുവരും ഒരു നിമിഷം
എല്ലാം മറന്നു നിന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക