Image

ഐഒസി സംഘടിപ്പിക്കുന്ന 'ഓ സി ഒരോര്‍മ്മ'-'സമകാലീന ഭാരതം' സെമിനാര്‍ 16 ന്; ജസ്റ്റിസ് ജെ ബി കോശി മുഖ്യാതിഥി.

റോമി കുര്യാക്കോസ് Published on 09 August, 2023
ഐഒസി സംഘടിപ്പിക്കുന്ന 'ഓ സി ഒരോര്‍മ്മ'-'സമകാലീന ഭാരതം' സെമിനാര്‍ 16 ന്; ജസ്റ്റിസ് ജെ ബി കോശി മുഖ്യാതിഥി.

ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ വെച്ച് ആഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്ന 'ഓ സി ഒരോര്‍മ്മ'-'സമകാലീന  ഭാരതം' സെമിനാറില്‍ ചീഫ്  ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിന്‍ കോശി മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലിക വിഷയങ്ങളില്‍ തന്റെ  പഠനത്തിലൂടെയും പ്രാക്ടീസിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ചിട്ടുള്ള ജ്ഞാനവും, അഭിപ്രായങ്ങളും  ജസ്റ്റിസ് കോശി വേദിയില്‍ പങ്കുവെക്കും. അതോടൊപ്പം ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓര്‍മ്മകള്‍ പങ്കിടുന്നതുമാണ്. 

ജസ്റ്റിസ് ജെ.ബി.കോശി നടത്തുന്ന ഇന്ത്യന്‍ ഡയസ്പോരയുമായുള്ള സംഭാഷണത്തില്‍  സാമൂഹ്യ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
 
ഐഒസി നാഷണല്‍ പ്രസിഡന്റ് കമല്‍ ദലിവാലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഗുര്‍മിന്ദര്‍ രണ്‍ധാവ, വിക്രം ദുഹന്‍, സുധാകര്‍ ഗൗഡ അടക്കം ദേശീയ നേതാക്കള്‍ സംസാരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മീഡിയ സെല്‍ ചെയറും, വികാരിയും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ഛ്  വികാരി ഫാ.നിതിന്‍ പ്രസാദ് കോശി, ലണ്ടനില്‍ ലൗട്ടനിലെ മുന്‍ മേയര്‍ കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം, മാസ്റ്റര്‍ ഷെഫ് ജോമോന്‍ കുര്യാക്കോസ്  തുടങ്ങിയവര്‍ സംസാരിക്കും.

ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍,  പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് , കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്.  

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള  സംവാദത്തിലും പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി  കോര്‍ഡിനേറ്റര്‍ അജിത് മുതയില്‍ അറിയിച്ചു.

ആഗസ്റ്റ് 16  ബുധനാഴ്ച വൈകുന്നേരം 5:00 മണി
വേദിയുടെ വിലാസം:

The Church, Hinde Street Methodist Church
19 Hinde St, London, W1U 2QJ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക