Image

നൈറ്റിംഗല്‍സ് ഓഫ് കുവൈറ്റിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 29ന്; ഫ്‌ലെയര്‍ പ്രകാശനം ചെയ്തു

Published on 25 July, 2023
നൈറ്റിംഗല്‍സ് ഓഫ് കുവൈറ്റിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 29ന്; ഫ്‌ലെയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: നൈറ്റിംഗല്‍സ് ഓഫ് കുവൈറ്റിന്റെ ഓണാഘോഷ പരിപാടികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'പൊന്നോണം - 2023' എന്ന പേരില്‍ സെപ്റ്റംബര്‍ 29ന് അബ്ബാസിയ ആര്‍ട്‌സ് സര്‍ക്കിള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക.

അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സിറില്‍ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറര്‍ എബി ചാക്കോ തോമസ് എന്നിവര്‍ ചേര്‍ന്ന് ഓണഘോഷ ഫ്‌ലെയര്‍ പ്രകാശനം ചെയ്തു.


കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പ്പാടില്‍ നൈറ്റിംഗല്‍സ് ഓഫ് കുവൈറ്റിന്റെ അനുശോചനം രേഖപ്പെടുത്തി. ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, വിവിധ കലാ പരിപാടികള്‍, ഗാനമേള, നറുക്കെടുപ്പ്, ഓണസദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതായിരിക്കും പൊന്നോണം 2023.

അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക