Image

ഉമ്മന്‍ ചാണ്ടി അനുസ്മരണം ലണ്ടനില്‍ ഞായറാഴ്ച

Published on 24 July, 2023
 ഉമ്മന്‍ ചാണ്ടി അനുസ്മരണം ലണ്ടനില്‍ ഞായറാഴ്ച

ലണ്ടന്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ ലണ്ടനില്‍ മലയാളികള്‍ ഒത്തുചേരുന്നു.

ഞായറാഴ്ച വൈകുന്നേരം 6.30ന് ലണ്ടന്‍ അപ്ടണ്‍ പാര്‍ക്കിലുള്ള ശ്രീ നാരായണ ഗുരുമിഷന്‍ ഹാളിലാണ് യുഡിഎഫ് യുകെയുടെ നേതൃത്വത്തില്‍ പരിപാടി നടക്കുന്നത്. യുകെയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മലയാളികള്‍ക്ക് വേണ്ടി ജീവിച്ച് നമ്മുടെ ഇടയില്‍ നിന്നും കടന്നുപോയ ഈ മനുഷ്യ സ്‌നേഹിയുടെ ഓര്‍മയ്ക്കായി നടത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07932 928363, 07424 800924.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക