Image

മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച 'ഓര്‍മയില്‍... ജനനായകന്‍' അനുസ്മരണ ചടങ്ങ് വികാര നിര്‍ഭരമായി

റോമി കുര്യാക്കോസ് Published on 24 July, 2023
മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച 'ഓര്‍മയില്‍... ജനനായകന്‍' അനുസ്മരണ ചടങ്ങ് വികാര നിര്‍ഭരമായി

ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓര്‍മയില്‍... ജനനായകന്‍' വികാര നിര്‍ഭയമായി. സിറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.
മൗന പ്രാര്‍ത്ഥയോടെ ആരംഭിച്ച ചടങ്ങില്‍ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും, ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി. ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ അംഗങ്ങള്‍ പുഷ്പാര്‍ച്ച നടത്തി.

രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, 
അദ്ദേഹത്തിന്റെ ജനക്ഷേമ പ്രവര്‍ത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കണമെന്നുമുള്ള പൊതുവികാരം ചടങ്ങില്‍ പങ്കുവെച്ചു.

കോണ്‍ഗ്രസ് സംഘടന നേതാക്കളും  പൊതുപ്രവര്‍ത്തകരും  പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ സോണി ചാക്കോ, ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, വി പുഷ്പരാജന്‍, സോയിച്ചന്‍ അലക്‌സാണ്ടര്‍, ജോബി മാത്യു, അഡ്വ. ജാക്‌സന്‍ തോമസ്, ബെന്നി ജോസഫ്,  ഷിന്റോ ഓടക്കല്‍, ജൂലിറ്റ് അബിന്‍, ബേബി ലൂക്കോസ്, ദീപു ജോര്‍ജ്, ബിനു കുര്യന്‍, സോളി സോണി, ഡിജോ സെബാസ്റ്റ്യന്‍, ബിനു ജേക്കബ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക