Image

ശ്രീ. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം 'ജനപ്രീയന് വിട' സംഘടിപ്പിച്ച് വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ)

റോമി കുര്യാക്കോസ്‌ Published on 20 July, 2023
 ശ്രീ. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം 'ജനപ്രീയന് വിട' സംഘടിപ്പിച്ച് വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ)

കോണ്‍ഗ്രസ് നേതാവും ജനപ്രീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) അനുസ്മരണ യോഗം 'ജനപ്രിയന് വിട' സംഘടിപ്പിച്ചു. യുകെയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്‌കൊണ്ടാണ് യോഗം സംഘടിപ്പിച്ചത്.

വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ് എന്നിവരാണ് 'ജനപ്രീയന് വിട' അനുസ്മരണ ചടങ്ങിന് നേതൃത്വം നല്‍കിയത്.

എന്നും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുവാനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളായി അദ്ദേഹം വേറിട്ട് നിന്നു. തുടര്‍ച്ചയായി അന്‍പത്തി ഒന്ന് വര്‍ഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങള്‍ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച വ്യക്തിത്വം കൂടിയായിരുന്നു.

അനുസ്മരണ യോഗത്തില്‍ കേബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ ശ്രീ. ബൈജു തിട്ടാല, ബ്രിസ്റ്റോള്‍ - ബ്രാഡ്ലി സ്റ്റോക്ക് മുന്‍ മേയേറും കൗണ്‍സിലറുമായ ശ്രീ. ടോം ആദിത്യ, ലൗട്ടന്‍ മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീ. ഫിലിപ്പ് എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും അനുസ്മരണ സന്ദേശം നല്‍കുകയും ചെയ്തു.

ഐഒസി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഒഐസിസി വിമന്‍സ്  വിംഗ് യൂറോപ്പ് കോര്‍ഡിനേറ്റര്‍ ഷൈനു മാത്യൂസ്, ഐഒസി (ജര്‍മ്മനി) കേരള ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി ജോസഫ്, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍, ബിജു കുളങ്ങര, സണ്ണി മാത്യു,  ജോസഫ് കൊച്ചുപുരക്കല്‍, അഷറഫ്, ജെയ്‌സണ്‍, നെബു, സോണി പിടിവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. 

അനുസ്മരണ ചടങ്ങിന് ഡോ. ജോഷി ജോസ് ആമുഖവും ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക