Image

*IOC UK പ്രവാസി സംഗമം 'മിഷന്‍ 2024' ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍ ശ്രീ. രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. ചടങ്ങ് മോടി കൂട്ടാന്‍ സംഗീത വിരുന്നും കലാ സംഗമവും വേദിയില്‍*

Published on 17 July, 2023
*IOC UK പ്രവാസി സംഗമം 'മിഷന്‍ 2024' ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍ ശ്രീ. രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. ചടങ്ങ് മോടി കൂട്ടാന്‍ സംഗീത വിരുന്നും കലാ സംഗമവും വേദിയില്‍*

മാഞ്ചസ്റ്റര്‍: IOC UK കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് 'മിഷന്‍ 2024' പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന്  വൈകുന്നേരം 5 മുതല്‍ മഞ്ചസ്റ്ററില്‍ വച്ചു നടക്കുന്നത്.

യുകെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവും മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ. രമേശ് ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും.

യുകെയില്‍ ശ്രീ. രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററില്‍ IOC UK കേരള ഘടകം ഒരുക്കിയിരിക്കുന്നത്.

ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയക്കുന്ന പരിപാടിയില്‍ വിവിധ കലാവിരുന്നുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

താളമേള ശിങ്കാര വാദ്യങ്ങളും നാടന്‍ കലാരൂപസംഗമവും മിഴിവേകുന്ന സീകരണവും വിവിധ കലാപരിപാടികളും മാറ്റ് കൂട്ടുന്ന ചടങ്ങിന്റെ മറ്റൊരു മുഖ്യ ആകര്‍ഷണം  പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത് കൊല്ലം നേതൃത്വo നല്‍കുന്ന മെഗാ ലൈവ് സംഗീത വിരുന്നാണ്.

ചടങ്ങിന് ലഘു ഭക്ഷണ പാനീയങ്ങളടക്കം പ്രവേശനം സൗജന്യമാണ്.
പരിപാടിക്ക് മുന്‍കൂട്ടി സീറ്റ് ബുക്കിങ്ങ് ചെയ്യുവാനായി റിസര്‍വേഷന്‍ & രജിസ്‌ട്രേഷന്‍ ലിങ്കും ക്രകരിച്ചിട്ടുണ്ട്.

പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.

'മിഷന്‍ 2024' പ്രവാസി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. റോമി കുര്യാക്കോസ് ന്റെ നേതൃത്വത്തില്‍ ഷൈനു മാത്യൂസ്, ബേബിക്കുട്ടി ജോര്‍ജ്, അപ്പച്ചന്‍ കണ്ണഞ്ചിറ, സോണി ചാക്കോ, തോമസ് ഫിലിപ്പ്, ബോബിന്‍ ഫിലിപ്പ്, ഡോ. ജോഷി ജോസ്, ബിജു വര്‍ഗ്ഗീസ്, ജോര്‍ജ് ജേക്കബ് ഇന്‍സന്‍ ജോസ്, ജോണ്‍ പീറ്റര്‍, ജിപ്‌സണ്‍ ഫിലിപ്പ്, അഖില്‍ ജോസ്, സച്ചിന്‍ സണ്ണി, ഹരികൃഷ്ണന്‍, ബേബി ലൂക്കോസ്, നിസാര്‍ അലിയാര്‍, അബിന്‍ സ്‌കറിയ, ഷിനാസ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചതായും IOC UK ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ വിലാസം:

Parrs Wood High School Wilmslow Road
Manchester
M20 5PG

രജിസ്‌ട്രേഷന്‍ ലിങ്ക്:

https://forms.gle/AJzG3vpFaPDa96Ct8

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുജു ഡാനിയേല്‍: +44 7872 129697

ഷൈനു മാത്യൂസ്: +44 7872514619

റോമി കുര്യാക്കോസ്: +44 7776646163

തോമസ് ഫിലിപ്പ്: +44 7454 023115

സോണി ചാക്കോ: +44 7723 306974

MISSION 2024

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക