Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു

Published on 10 July, 2023
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ്  കടന്നു പോവുന്നത്. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാള്‍  നല്ലത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കുകയാണ്. ഇതിനായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയയും, ഹമദ് ടൌണ്‍ അല്‍അമല്‍ ഹോസ്പിറ്റലും സഹകരിച്ചു പ്രവാസികള്‍ക്കായി  സൗജന്യ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു. രക്ത പരിശോധന കൂടാതെ ക്യാമ്പില്‍  ഓര്‍ത്തോപീഡിക്, ഓര്‍ത്തോഡന്റിക്, ഒപ്താല്‍മോളജി എന്നെ വിഭാഗങ്ങളിലെ പരിശോധനയും ഒരുക്കിയിട്ടുണ്ട്.  മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹോസ്പിറ്റലിന്റെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കാര്‍ഡും  കൂടാതെ ലബോറട്ടറി , റെഡിയോളജി  മറ്റു സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കും പ്രെത്യേക ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണ്.   2023 ജൂലൈ 13,14,15 (വ്യാഴം, വെള്ളി, ശനി ) ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 1 മണി വരെയും വൈകിട്ട് 5  മുതല്‍  9 മണിവരെയും  ഹമദ് ടൗണ്‍ അല്‍അമല്‍  ഹോസ്പിറ്റല്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ  രെജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍  പ്രമോദ് - 35021944, അജിത്ത്-35560231, വിഷ്ണു -36678293, റാഫി  - 35628001, ഷെമീര്‍ -3374 8959.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക