Image

സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഓള്‍ യു കെ 7s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 29 നു ശനിയാഴ്ച്ച; അവസരം ലഭിക്കുക ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 16 മലയാളി ടീമുകള്‍ക്ക്.  

അപ്പച്ചന്‍ കണ്ണഞ്ചിറ  Published on 07 July, 2023
സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഓള്‍ യു കെ 7s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 29 നു ശനിയാഴ്ച്ച; അവസരം ലഭിക്കുക ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 16 മലയാളി ടീമുകള്‍ക്ക്.  

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക മലയാളി കൂട്ടായ്മ്മയായ സര്‍ഗ്ഗം സ്റ്റീവനേജ് കായിക രംഗത്തും  ചുവടുവെക്കുന്നു. കാല്‍പന്തുകളിയുടെ മുഴുവന്‍ ചാതുര്യവും മാസ്മരികതയും വിരിയുന്ന 7s ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കികൊണ്ടാണ് സര്‍ഗ്ഗം സ്റ്റീവനേജ് കായികരംഗത്തേക്കു കടന്നു വരുന്നത്.

ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന പതിനാറു മല്ലു  ടീമുകള്‍ക്ക് അവസരം നല്‍കുന്ന പ്രഥമ സര്‍ഗ്ഗം 7s ഫുട്‌ബോള്‍ ഫുടബോള്‍ മാമാങ്കത്തില്‍ ഫുട്‌ബോള്‍ കളിയുടെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ കാലുകള്‍കൊണ്ട്  മാന്ത്രികജാലം കാണിക്കുന്ന പടക്കുതിരകളെ അണിനിരത്തി യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നും വിജയക്കൊടി പാറിച്ച മല്ലൂസ് ടീമുകള്‍ അണിനിരക്കുമ്പോള്‍, അവര്‍ക്ക്  ഫുള്‍ സ്റ്റോപ്പിടുന്ന പ്രതിരോധ നിരകളുടെ വന്‍ താര നിരയും, ചടുല നീക്കം കൊണ്ട് ഗോള്‍വലയത്തിലേക്കു  ഏതു നിമിഷവും വെടിയുണ്ടകള്‍ ഉതിര്‍ക്കുവാന്‍ കഴിയുന്ന പടക്കുതിരകളെയും  അണി നിരത്തി കിരീടം ചൂടാനൊരുങ്ങി ഉറച്ചിറങ്ങുന്ന ടീമുകള്‍  മറുവശത്തും  അണിനിരക്കുമ്പോള്‍ മത്സര വേദിയെ ആവേശ ഭരിതമാക്കും.
 
ഒന്നാം സമ്മാനം 1111 പൗണ്ടും, രണ്ടാം സമ്മാനം 555 പൗണ്ടും വിജയികള്‍ക്ക് നല്‍കുമ്പോള്‍ മൂന്നാം സമ്മാനമായി ട്രോഫിയും സമ്മാനിക്കുന്ന വാശിയേറിയ ടൂര്‍ണമെന്റില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ 250 പൗണ്ട് നല്‍കി ടീം രെജിസ്റ്റര്‍ ചെയ്യുവാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

നൂറു കണക്കിന് കായിക പ്രേമികളും, കാല്‍പന്തുകളിയുടെ ജ്വരം പിടിച്ച കാണികളും തിങ്ങി നിറയുന്ന ഹാര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍  മികച്ച ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഒരുക്കുന്ന സര്‍ഗ്ഗം 7s ഫുട്‌ബോള്‍  മാമാങ്കത്തില്‍ സ്‌പോണ്‍സേര്‍സാകാന്‍ ആഗ്രഹിക്കുന്നവരും, മത്സരത്തില്‍ മാറ്റുരക്കുവാന്‍  ആഗ്രഹിക്കുന്ന ടീമുകളും  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.  

ലൈജോണ്‍ കാവുങ്കല്‍: 07883226679
ജിന്റോ മാവറ: 07741972600
ജോയി  ഇരിമ്പന്‍: 07809877980

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക