Image

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published on 05 July, 2023
 പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 

സലാല: ഹൃദയാഘാത?ത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) ആണ്?സലാലയില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹരിദാസ് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഉഷ. മകന്‍ - അരവിന്ദ്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക