Image

കെ.പി.എ  ഡോക്ടര്‍സ് ഡേ  ആഘോഷിച്ചു

Published on 03 July, 2023
കെ.പി.എ  ഡോക്ടര്‍സ് ഡേ  ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജൂലൈ 1 ഡോക്ടര്‍സ് ഡേ വിപുലമായി ആഘോഷിച്ചു. 

ഹമ്മദ് ടൗണ്‍ അല്‍ അമല്‍ ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഡോക്ടര്‍മാരും, കെ.പി.എ അംഗങ്ങളും പങ്കെടുത്തു.  ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ കോ ഓര്‍ഡിനേറ്റര്‍ വി.എം. പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയര്‍ മെമ്പര്‍ അജികുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അല്‍ അമല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ന്യൂട്ടന്‍, ഡയറക്ടര്‍ നിര്‍മല ശിവദാസന്‍, ഡോ. റജില, ബി.ഡി.ഒ സുജാതന്‍, കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അജിത് ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു.

കെ.പി.എ  ഡോക്ടര്‍സ് ഡേ  ആഘോഷിച്ചു
കെ.പി.എ  ഡോക്ടര്‍സ് ഡേ  ആഘോഷിച്ചു
കെ.പി.എ  ഡോക്ടര്‍സ് ഡേ  ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക