Image

സൗജന്യ കിഡ്‌നി പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 02 July, 2023
 സൗജന്യ കിഡ്‌നി പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


റിയാദ്: സൗജന്യ കിഡ്‌നി പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. റിയാദിലെ ശുമൈസിയിലുള്ള അല്‍അബീര്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.

തെരഞ്ഞെടുത്ത എഴുപതോളം പേര്‍ക്ക് സൗജന്യമായി പ്രത്യേക കിഡ്‌നി പരിശോധന നടത്തി. പ്രവാസികള്‍ക്ക് ആരോഗ്യ ബോധവത്കരണവും നടന്നു.

പ്രവാസികള്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമന്നും ആരോഗ്യപരമായ ജീവിതത്തിന് മാനസികാരോഗ്യം വളരെ പ്രാധാന്യമേറിയതാണെന്നും രോഗം വരാതെ സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് മുഹമ്മദലി നിര്‍ദേശിച്ചു.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'സ്വാന്തനം വിംഗ്' കണ്‍വീനര്‍ ഉമര്‍ ഖാന്‍ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അല്‍ അബീര്‍ ശുമേസി മാര്‍ക്കറ്റിംഗ് ജോബി ജോസ് എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ തലശേരി പ്രോഗ്രാം കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു.


ശുമൈസി യൂണിറ്റ് സെക്രട്ടറി ഷംസുദ്ദീന്‍ പുനലൂര്‍, കബീര്‍ ആലുവ, ഷുക്കൂര്‍ ചേലാമ്പ്ര, ഹാഷിം ആലപ്പുഴ, മുനീര്‍ ചെറുവാടി, അംജദ് കുനിയില്‍, നിശാം കുറ്റിച്ചിറ, ഹനീഫ് തലശേരി, സല്‍മാന്‍ ആലുവ,

ഇഖ്ബാല്‍ വേങ്ങര, അബ്ദുസലാം ബുസ്താനി,റമീസ് , മുജീബ് ഒതായി, എംജിഎം ഭാരവാഹികളായ ബുഷ്‌റ ചേലേമ്പ്ര, സില്‍സില അബ്ദുല്‍ കരീം, ജുമൈല കുനിയില്‍, ഹസീന പുനലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക