Image

  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023

Published on 01 July, 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023

ഈദ് ദിനാഘോഷത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ കെസിഎ ഹാളില്‍ സംഘടിപ്പിച്ച കെപിഎ ഈദ് ഫെസ്റ്റ് 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെപിഎ സാഹിത്യ വിഭാഗമായ സൃഷ്ടിയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച മാപ്പിളപാട്ടുകളും സിനിമാറ്റിക് ഡാന്‍സും ആഘോഷങ്ങള്‍ക്ക് മികവേകി. തുടര്‍ന്ന് ബഹ്റൈനിലെ മികച്ച ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരം കാണികളെ ആവേശഭരിതമാക്കി. നേരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കെപിഎ രക്ഷധികാരിയുമായ പ്രിന്‍സ് നടരാജ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിനു കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് റമദാന്‍ നദ്വി ഈദ് ദിന സന്ദേശം നല്‍കി. ഡോ. പി വി ചെറിയാന്‍, നൈന  മുഹമ്മദ്, അസീല്‍ അബ്ദുറഹ്‌മാന്‍, കെസിഎ ആക്റ്റിങ് പ്രസിഡന്റ് തോമസ്, അന്‍വര്‍ നിലമ്പൂര്‍, നൗഷാദ് മഞ്ഞപ്പാറ,  അജികുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറര്‍  രാജ് കൃഷ്ണന്‍ നന്ദി അറിയിച്ചു. ഈദ് ഫെസ്റ്റിന് പ്രവാസിശ്രീ, സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
  ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക