Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് യൂറോപ്പിലേക്ക്; യുകെയിലെ ലണ്ടനില്‍ 320-ാമത് ഷോറൂം ആരംഭിച്ചു

Published on 28 June, 2023
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് യൂറോപ്പിലേക്ക്; യുകെയിലെ ലണ്ടനില്‍ 320-ാമത് ഷോറൂം ആരംഭിച്ചു

യുകെയിലെ ലണ്ടനിലെ ഈസ്റ്റ് ഷോപ്പിങ്ങ് സെന്ററിലാണ് ബ്രാന്‍ഡിന്റെ പുതിയ ഷോറൂം സ്ഥിതി ചെയ്യുന്നത്.

ഇത് യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂമും, ആഗോളതലത്തിലെ 320-ാമത് ഷോറൂമുമാണ്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് നിലവില്‍  മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, ഇന്ത്യ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍  വിപുലമായ റീട്ടെയില്‍ സാന്നിധ്യമുണ്ട്.

ആഗോളതലത്തില്‍  ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം യുകെയിലെ ലണ്ടനില്‍  ആരംഭിച്ചു. 11-ാമത്തെ രാജ്യത്തേക്കുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ വിപുലീകരണത്തേയും, യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള കടന്നുവരവിനെയും പുതിയ ഷോറൂം അടയാളപ്പെടുത്തുന്നു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് നിലവില്‍  ഇന്ത്യ, യുഎഇ, കെഎസ്എ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, സിംഗപ്പൂര്‍, യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ 320 ഷോറൂമുകളുടെ വിപുലമായ റീട്ടെയില്‍  സാന്നിധ്യമുണ്ട്.


പുതിയ ഷോറൂമിന്റെ ഉദ്ഘാടനം വെസ്റ്റ്ഹാമില്‍  നിന്നുള്ള പാര്‍ലമെന്റ് അംഗവും, വിദേശ, കോമണ്‍വെല്‍ത്ത്, വികസനകാര്യ ഷാഡോ മിനിസ്റ്ററുമായ ലിന്‍ ബ്രൗണ്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദു  സലാം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷണല്‍  ഓപ്പറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാ  അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ മാനുഫാക്ചറിങ്ങ് ഹെഡ് എ.കെ.ഫൈസല്‍ , കേരളത്തിലെ ആലത്തൂരില്‍  നിന്നുള്ള പാര്‍ലമെന്റ് അംഗം രമ്യ ഹരിദാസ്, മറ്റ് മുതിര്‍ന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരും ചടങ്ങില്‍  പങ്കെടുത്തു. 

'ലണ്ടനില്‍ , യൂറോപ്പിലെ അദ്യ ഷോറൂം ആരംഭിക്കുന്നതില്‍  ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി. 1993-  ഒരൊറ്റ ജ്വല്ലറി ഷോറൂമായി ആരംഭിച്ച് ഇപ്പോള്‍ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ആഗോള സംരംഭമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ന് വളര്‍ന്നിരിക്കുന്നു. മികച്ച നിലവാരമുള്ള ഉ പ്പന്നങ്ങളും മാതൃകാപരമായ സേവനവും ഉള്‍ക്കൊള്ളുന്ന, അതുല്ല്യമായ ഒരു ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി റീട്ടെയിലര്‍ എന്ന നിലയില്‍  ബ്രാന്‍ഡിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയായി നിലകൊള്ളുന്നത്. 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ , ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന കിരീടനേട്ടം സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് ഞങ്ങള്‍ ഒരു പടി കൂടി അടുത്തിരിക്കുന്നു. ഞങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകങ്ങളായ, ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, ടീം അംഗങ്ങള്‍, സഹകാരികള്‍ എന്നിവര്‍ പോയ വര്‍ഷങ്ങളിലുടനീളം നല്‍കിയ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നതായും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു. 

ഗ്രീന്‍ സ്ട്രീറ്റിലെ ഈസ്റ്റ് ഷോപ്പിങ്ങ് സെന്ററിലുള്ള ലണ്ടനിലെ ഷോറൂമില്‍  15 രാജ്യങ്ങളില്‍  നിന്നും ക്യൂറേറ്റ് ചെയ്ത സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഷോറൂം വിവാഹ ആഭരണങ്ങളുടെ വിപുലമായ ശേഖരവും പ്രദര്‍ശിപ്പിക്കും. ഒപ്പം എല്ലാ മൂഹൂര്‍ത്തങ്ങള്‍ക്കും അനുയോജ്യമായ ആഭരണങ്ങളോടൊപ്പം, ഡെയ്ലി വെയര്‍, ഓഫീസ് വെയര്‍ ആഭരണങ്ങളുടെയും വിശാലമായ കളക്ഷന്‍ പുതിയ ഷോറൂമില്‍  ലഭ്യമാക്കിയിരിക്കുന്നു. 

'ലണ്ടനിലെ പുതിയ ഷോറൂം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പ്രയാണത്തില്‍  ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനൊപ്പം, ഈ മേഖലയില്‍  ഞങ്ങള്‍ ഉദ്ദേശിക്കുന്ന വളര്‍ച്ചയ്ക്കും, ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് ഈ അവസരത്തില്‍  സംസാരിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍  ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാ  അഹമ്മദ് പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ ഷോറൂമിന്റെ ആരംഭം നിര്‍ണായക പങ്ക് വഹിക്കും. വര്‍ഷങ്ങളായി, ഇന്ത്യയിലും മിഡില്‍  ഈസ്റ്റിലും സ്ഥിതി ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഷോറൂമുകളിലൂടെ യുകെയിലും യൂറോപ്പിലും താമസിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ബ്രാന്‍ഡ് നിറവേറ്റുന്നു. യൂറോപ്പില്‍ നേരിട്ടുള്ള സാന്നിധ്യത്തിനായി ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തരമായ ആവശ്യം മുന്‍നിര്‍ത്തിയാണ് യൂറോപ്പിലും ഞങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ലണ്ടനിലെ ജ്വല്ലറി പ്രേമികള്‍ക്ക് അതുല്യമായ അനുഭവം സൃഷ്ടിക്കുന്നതിനൊപ്പം, 10 ദശലക്ഷത്തിലധികം വധുക്കളെ കമനീയമായ ആഭരണങ്ങളൊരുക്കി അലങ്കരിച്ച അനുഭവം പ്രയോജനപ്പെടുത്തി യൂറോപ്പില്‍  ബ്രൈഡല്‍  ജ്വല്ലറി ഷോപ്പിങ്ങ് ഏറ്റവും എളുപ്പത്തിലും സൗകര്യത്തോടെയും ലഭ്യമാക്കാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നതായി ഷംലാ  അഹമ്മദ് വ്യക്തമാക്കി. 

'മേക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദ വേള്‍ഡ്' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആഗോള തലത്തില്‍  ഇന്ത്യന്‍ ആഭരണങ്ങളുടെ വിപണനത്തില്‍  സുപ്രധാന പങ്കാണ് വഹിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദു  സലാം പറഞ്ഞു. ആഗോള ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കല, പൈതൃകം, സംസ്‌കാരം, പാരമ്പര്യം എന്നിവ ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ നിര്‍മ്മിക്കുകയും, മാര്‍ക്കറ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള ഞങ്ങളുടെ വിപുലീകരണം ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു. ഭാവിയില്‍  ഞങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്ന വിപുലീകരണ പദ്ധതികളില്‍  നിലവിലുള്ള വിപണികളില്‍  ഞങ്ങളുടെ റീട്ടെയില്‍  സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് തുടങ്ങിയ പുതിയ വിപണികളിലേക്കുള്ള പ്രവേശനവും ഉള്‍പ്പെടുന്നതായും കെ.പി.അബ്ദു  സലാം വ്യക്തമാക്കി. 

വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക, ബിസിനസ്സ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങളും രീതികളും മാറ്റാനുള്ള പ്രതിബദ്ധത മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് അതുല്ല്യവും, വ്യത്യസ്തവുമായ സേവനം നല്‍കുന്നതിനുമായി, സാങ്കേതിക പുരോഗതിയെ ഉള്‍ക്കൊണ്ടു കൊണ്ടാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പ്രയാണം തുടരുന്നത്. ഓമ്‌നി ചാനല്‍  റീട്ടെയില്‍  ശേഷിയുള്ള ഒരു സാങ്കേതിക വിദ്യാധിഷ്ഠിത സ്ഥാപനമായി ബ്രാന്‍ഡ് രൂപാന്തരപ്പെടുകയാണ്. Microosft, IBM, Accenture, E&Y, Deloitte തുടങ്ങിയ പ്രശസ്ത ആഗോള സാങ്കേതിക ഭീമന്‍മാരുമായി ഇതിനായി സ്ഥാപനം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. 


ബിസിനസ് നടപടിക്രമങ്ങളില്‍  സുതാര്യത നിലനിര്‍ത്തുന്നതിന് ആഗോള തലത്തില്‍  പേരുകേട്ട, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം, ഉപഭോക്തൃ-സൗഹൃദ നയങ്ങള്‍ എന്നിവയ്‌ക്കൊപ്പം അതുല്ല്യമായ ഗുണ നിലവാരവും സേവനവും ഉറപ്പുനല്‍കുന്ന 'മലബാര്‍ പ്രോമിസും' ബ്രാന്‍ഡിനെ ആഗോളതലത്തില്‍  പ്രശസ്തമാക്കുന്നു. എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ് സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, എല്ലാ സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ക്കും ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, 15 ദിവസത്തിനുള്ളില്‍ യാതൊരു നഷ്ടവുമില്ലാതെ സ്വര്‍ണ്ണാഭരണങ്ങള്‍ എക്ചേഞ്ച് ചെയ്യാനുള്ള സൗകര്യം, 100 ശതമാനം സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 യു.കെ ഹാള്‍ മാര്‍ക്കിങ്ങ്, സീറോ ഡിഡക്ഷന്‍ ഗോള്‍ഡ് എക്സ്ചേഞ്ച്, സീറോ ഡിഡക്ഷന്‍ ഡയമണ്ട് എക്സ്ചേഞ്ച്, അംഗീകൃത സസ്രോതസ്സുകളി  നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര്‍ പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 

1993-  സ്ഥാപിതമായത് മുതല്‍  ESG (Environmental, Social & Governance) നയങ്ങള്‍ മലബാര്‍ ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലും വിറ്റുവരവിന്റെ 5% സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നു. പ്രധാന ബിസിനസില്‍  ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന സ്ഥാപനമാണ് ഏറ്റവും വിജയകരമായ കമ്പനികള്‍ എന്ന ശക്തമായ വിശ്വാസത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യം, പാര്‍പ്പിടം, പട്ടിണി നിര്‍മാര്‍ജനം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് മലബാര്‍ ഗ്രൂപ്പിന്റെ ഋടഏ ഉദ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍

 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍  നില്‍ ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993   സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 5.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയി ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍  ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നീ മേഖലകളിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 320ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍  ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളി  നിന്നുള്ള 19,500-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു.www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി - ലൈഫ് സ്‌റ്റൈ  ജ്വല്ലറിയും ഗ്രൂപ്പിന് കീഴി പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതു മുതല്‍  തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍  നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചു കൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക