Image

ക്രോയ്ഡനെ ആവേശം കൊള്ളിച്ച് 'യുവ 2023'. IOC (UK) യുടെ പുതിയ യുവജന കമ്മിറ്റിക്ക് ആവേശോജ്ജ്വല തുടക്കം

റോമി കുര്യാക്കോസ് Published on 27 June, 2023
ക്രോയ്ഡനെ ആവേശം കൊള്ളിച്ച് 'യുവ 2023'. IOC (UK) യുടെ പുതിയ യുവജന കമ്മിറ്റിക്ക് ആവേശോജ്ജ്വല തുടക്കം

ക്രോയിഡോണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച 'യുവ 2023' ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും  നൂറു കണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ പങ്കുചേര്‍ന്നു.

യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. 'രാഷ്ട്രീയം ജീര്‍ണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനം നിര്‍മ്മാണത്തില്‍ ദിശാബോധവും സ്‌നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്ബോധിപ്പിച്ചു.

'യുവ 2023' യില്‍ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാര്‍ലിമെന്റ് മെമ്പറും, ഇന്ത്യന്‍ വംശജനും ആയ വിരേന്ദ്ര ശര്‍മ്മ എംപി, പ്രവാസികളായ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും,  മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങള്‍  
താമസിക്കുന്ന രാജ്യത്തെ സ്‌നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപി യും വീരേന്ദ്ര  ശര്‍മ്മ എംപി യും സംയുക്തമായിട്ടാണ്  യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.

ഐഒസി കേരള ചാപ്റ്റര്‍ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷന്‍ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാന്‍ നിര്‍വ്വഹിച്ചു.

എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയില്‍ അളക ആര്‍ തമ്പി, ആദിത് കിരണ്‍, ജോണ്‍ പീറ്റര്‍, മുഹമ്മദ് അജാസ് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും, ജനറല്‍ സെക്രട്ടറിമാരായി നിധീഷ് കടയങ്ങന്‍, രോഹിത്  പ്രസാദ്, ബിബിന്‍ ബോബച്ചന്‍ എന്നിവരെയും ചുമലപ്പെടുത്തി.

വിഷ്ണു ദാസ്, ആല്‍വിന്‍ സി റോയി, അര്‍ഷാദ് ഇഫ്തിഖാറുദ്ധീന്‍, ജിതിന്‍ വി തോമസ് എന്നിവര്‍ ജോയിന്റ്  സെക്രട്ടറിമാരാണ്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്റ്റീഫന്‍ റോയി, അഖില്‍ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുള്‍പ്പെടും.

എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തില്‍, ഐഒസി നാഷണല്‍ പ്രസിഡണ്ട് കമല്‍ ദെലിവാല്‍, വൈസ് പ്രസിഡണ്ട് ഗുമിന്ദര്‍ റാന്തവ, കേരള ചാപ്റ്റര്‍ പ്രസിഡണ്ട് സുജു ഡാനിയേല്‍, ക്രോയ്ഡന്‍ സിവിക് മേയര്‍ ടോണി പിയേര്‍സണ്‍, വിക്രം ദുഹാന്‍, കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍, നാഷണല്‍ സെക്രട്ടറി സുധാകരന്‍ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായര്‍, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പര്‍ പാളയം പ്രദീപ്, കൗണ്‍സിലര്‍ ഇമാം, ഖലീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
 
വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങില്‍  ദീപേഷ് സ്‌കറിയ (യുവ സംരംഭകന്‍) ഇമാം (യുവ കൗണ്‍സിലര്‍), ഷംജിത് (യുവ സംരംഭകന്‍), ബിബിന്‍ ബോബച്ചന്‍ (യൂ ഇ എല്‍  വിദ്യാര്‍ത്ഥി പ്രതിനിധി) എന്നിവര്‍ ഉള്‍പ്പെടുന്നു.

'യുവ 2023' കോര്‍ഡിനേറ്റേഴ്സ് എന്ന നിലയിലെ മികച്ച പ്രവര്‍ത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വര്‍ഗീസ്, ജോര്‍ജ് ജേക്കബ് എന്നിവരെയും ആദരിച്ചു.

ജോണ്‍ പീറ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

Indian Overseas Congress Youth Meeting 'Yuva 2023'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക