Image

കെ സുധാകരന്റെ അറസ്റ്റില്‍ യുകെയിലും പ്രതിഷേധം. രമ്യ ഹരിദാസ് എംപി യെ പങ്കെടുപ്പിച്ച് IOC (UK) യുകെയില്‍ വന്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

റോമി കുര്യാക്കോസ് Published on 26 June, 2023
കെ സുധാകരന്റെ അറസ്റ്റില്‍ യുകെയിലും പ്രതിഷേധം. രമ്യ ഹരിദാസ് എംപി യെ പങ്കെടുപ്പിച്ച് IOC (UK) യുകെയില്‍ വന്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ലണ്ടനിലെ ക്രോയ്ഡനില്‍  ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റര്‍ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാര്‍ഢ്യ യോഗത്തില്‍ വന്‍ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.

കള്ള കേസുകള്‍ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയന്‍ കരുതേണ്ടയെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളില്‍ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. 

വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള  നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും. 

ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന  സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.

IOC കേരള ഘടകം അധ്യക്ഷന്‍ സുജു ഡാനിയേല്‍, കേരള ഘടകം വക്താവ് അജിത് മുതയില്‍, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വര്‍ഗീസ്, ജോര്‍ജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ വിവിധ റീജിയന്‍, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോണ്‍, അളക, ലിലിയ, ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.

വിരട്ടിയാല്‍ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിയെയും കുടുക്കാന്‍ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത  കള്ളകഥയുടെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പല കേസുകളിലും പ്രതിയായ സിപിഎം  പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികള്‍ പറഞ്ഞു.

Protest against the arrest of K Sudhakaran;

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക