ലണ്ടന്‍: ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്വെന്ഷന് ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും.
കണ്വെന്ഷന് എല്ലാദിവസവും വൈകുന്നേരം 4.30ന് തുടങ്ങി ഒന്‍പതിന് അവസാനിക്കും. ആദ്യദിനം ലത്തീന്‍ കുര്‍ബാനയും രണ്ടാം ദിനം സീറോമലബാര്‍ കുര്‍ബാനയും മൂന്നാം ദിനം മലങ്കരകുര്ബാനയുമാണ് ഉണ്ടാകുക.
കുര്‍ബാനയോട് അനുബന്ധിച്ചാകും കണ്വെന്ഷന് നടക്കുക. പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഗ്രേഡ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോര്‍ജ് എബ്രഹാം ലൂക്കോസ് +(437)881-8668, എല്‍ദോ വര്‍ഗീസ് +(226)347-4903, ബ്ലെസന്‍ മാത്യു- +1(416)841-8759, ബിബിന്‍ ജോസ്-+1(226) 989-6817.
ഷിബു കിഴക്കേകുറ്റ്