Image

കാന്റര്‍ബറി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച. 

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 21 June, 2023
 കാന്റര്‍ബറി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച. 

കാന്റര്‍ബറി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 24 ന് ശനിയാഴ്ച കാന്റര്‍ബറി റീജണിലെ റെഡ്ഹില്‍ സെന്റ് തെരേസ ദേവാലയത്തില്‍ വെച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്.

കാന്റര്‍ബറി റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ കോര്‍ഡിനേറ്ററും, വിവിധ മിഷനുകളില്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജുമായ ഫാ.മാത്യു മുളയോലില്‍ ശുശ്രുഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കുകയും ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം കൊടുക്കുകയും ചെയ്യും.

വിവിധ വിദേശ ഭാഷകളില്‍ വചനം പ്രഘോഷിച്ചു വരുന്ന, പ്രശസ്ത ധ്യാന ഗുരുവും, റോമില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂര്‍ കര്‍മലാരം തിയോളജി കോളേജില്‍ വിസിറ്റിങ് പ്രൊഫസറുമായ ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.  

കാന്റര്‍ബറി റീജണല്‍  ബൈബിള്‍ കണ്‍വെന്‍ഷനില്‍ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു  മുളയോലില്‍, ഇവാഞ്ചലൈസേഷന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവര്‍ അറിയിച്ചു.

കുമ്പസാരത്തിനും,സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോണ്‍ബി-07921824640, ജോസഫ്-07760505659

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
St.Teresa RC Church,Weldon Way,Merstham,Redhill,RH1 3QA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക