Image

സൗദിയില്‍ കള്ളന്മാരുടെ കുത്തേറ്റ് മലയാളി മരിച്ചു

Published on 14 June, 2023
 സൗദിയില്‍ കള്ളന്മാരുടെ കുത്തേറ്റ് മലയാളി മരിച്ചു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂര്‍ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ്(43) ആണ് കള്ളന്മാരുടെ കുത്തേറ്റ് മരിച്ചത്.

റിയാദ് എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍വച്ച് ചൊവാഴ്ച രാത്രിയായിരുന്നു സംഭവം. സൗദി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷ്‌റഫ്.

കുത്തേറ്റ അഷ്റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക