Image

ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

Published on 14 June, 2023
 ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

 

ലണ്ടന്‍: ഹൈദരാബാദ് സ്വദേശിനിയായ വിദ്യാര്‍ഥി ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയായ കെ. തേജസ്വിനി(27) ആണ് മരിച്ചത്.

വെംബ്ലി മേഖലയിലെ നീല്‍ഡ് ക്രെസന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. തേജസ്വിനി താമസിച്ചിരുന്ന ഫ്‌ലാറ്റിലെ അന്തേവാസിയായ ബ്രസീല്‍ സ്വദേശിയായ യുവാവ് ആണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു.


ഒരാഴ്ച മുമ്പാണ് ഇയാള്‍ ഫ്‌ലാറ്റിലേക്ക് താമസം മാറിയത്. കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ബ്രസീലിയന്‍ പൗരന്‍ പിടിയിലായതായും മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക