Image

കല കുവൈറ്റ് സാല്‍മിയ മേഖല നാടക ഗാന മത്സരം സംഘടിപ്പിച്ചു

Published on 10 June, 2023
 കല കുവൈറ്റ് സാല്‍മിയ മേഖല നാടക ഗാന മത്സരം സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് സാല്‍മിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മധുരിക്കും ഓര്‍മകളെ' നാടക ഗാന മത്സരം സംഘടിപ്പിച്ചു.

സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ മേഖല പ്രസിഡന്റ് ശരത് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരള സഭ അംഗം ആര്‍. നാഗനാഥന്‍ നിര്‍വഹിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെ, ജനറല്‍ സെക്രട്ടറി രജീഷ് സി, ട്രഷറര്‍ അജ്‌നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

പത്താം തരം വിദ്യാര്‍ഥിയായിരിക്കെ തന്റെ ആദ്യ നോവല്‍ എഴുതിയ സാല്‍മിയ അമ്മാന്‍ യൂണിറ്റ് അംഗം ബഷീര്‍ ആന്‍സി യുടെയും ഷഫ്ന ആന്‍സിയുടെയും മകള്‍ ഫിദ ആന്‍സിയെ ചടങ്ങില്‍ അനുമോദിച്ചു.

മേഖല സെക്രട്ടറി റിച്ചി കെ ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗതസംഗം ജനറല്‍ കണ്‍വീനര്‍ റിജിന്‍ രാജന്‍ നന്ദി പറഞ്ഞു. കല കുവൈറ്റ് അംഗങ്ങള്‍ക്കായി സംഘടിപിച്ച പരിപാടിയില്‍ കലയുടെ വിവിധ മേഖലയില്‍ നിന്നും 13 ടീമുകള്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക