Image

ലോകരക്തദാനദിനത്തോടനുബന്ധിച്ചു കെ.പി.എ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

Published on 10 June, 2023
ലോകരക്തദാനദിനത്തോടനുബന്ധിച്ചു കെ.പി.എ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍,  ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ് ബ്ലഡ് ബാങ്കില്‍ വച്ചു സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം 10 മത് രക്തദാന ക്യാമ്പ്  ശ്രേദ്ധേയമായി. 50 ല്‍ പരം പ്രവാസികള്‍ രക്തം ദാനം നടത്തിയ ക്യാമ്പ് സാമൂഹ്യ പ്രവര്‍ത്തകനായ കെ. ടി. സലിം ഉദ്ഘാടനം ചെയ്തു. സല്‍മാബാദ് ഏരിയ പ്രസിഡന്റ്  ലിനീഷ് പി. ആചാരി അദ്ധ്യക്ഷനായ ചടങ്ങില്‍ ഏരിയ സെക്രട്ടറി ജോസ് ജി. മങ്ങാട് സ്വാഗതവും, കോ ഓഡിനേറ്റര്‍  രജീഷ് പട്ടാഴി നന്ദിയും അറിയിച്ചു.

സാമൂഹ്യപ്രവര്‍ത്തകനായ  കെയ് മെയ്ത്തിക്,  മുസ്തഫ സുനില്‍,  കെ.പി.എ  പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി  സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റര്‍, അസ്സി. ട്രഷറര്‍ ബിനു കുണ്ടറ, പ്രവാസി ശ്രീ പ്രതിനിധി  ജ്യോതി പ്രമോദ്, ഷാമില, ഏരിയ കോ ഓര്‍ഡിനേറ്റര്‍ സലിം തയ്യില്‍, ഏരിയ ജോ. സെക്രട്ടറി ഗ്ലാന്‍സണ്‍, ബ്ലഡ് ഡൊണേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എം പ്രമോദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.പി.എ  സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കെ.പി.എ യുടെ  സ്‌നേഹസ്പര്‍ശം 11 മത് രക്തദാന ക്യാമ്പ് മുഹറഖ്- ഹിദ്ദ് ഏരിയയുടെ നേതൃത്വത്തില്‍  ജൂണ്‍ 16 നു കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക