ഉടുമ്പന്‍ചോല: ഫോമ (ഫെഡറഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്ക), കാര്‍ക്കിനോസ് കേരള പ്രൈവറ്റ് ലിമിറ്റഡ്, അല്‍ഫോന്‍സാ കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍, ഇരട്ടയാര്‍ സെന്റ് തോമസ് ചര്‍ച്ച്, ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിവര്‍ സംയുകതമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം എം മണി നിര്‍വഹിച്ചു. ഫോമയുടെ പ്രസിഡന്റ് ആയ ഡോ. ജേക്കബ് തോമസ് ആധ്യ ക്ഷത്തവഹിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കെ. ടി മുഖ്യ പ്രഭാഷണം നടത്തി.
തുടര്‍ന്ന് ഡോ. അരുണ്‍ മുരളി ക്യാമ്പിന്റെ വിഷയവതരണം നടത്തി. ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ജിഷ ഷാജി ഏഴാം വാര്‍ഡ് മെമ്പര്‍ജിന്‍സണ്‍, സിസ്റ്റര്‍ ഷാന്റി ക്ലയര്‍ അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍, മുന്‍ രാജ്യസഭ അംഗം ഫ്രാന്‍സിസ് ജോര്‍ജ് , സണ്ണി വള്ളികളം (ഫോമ വൈസ് പ്രസിഡന്റ് ) സുജ (ഔസോ ഫോമ വിമന്‍സ് ഫോറം), ജോസഫ് ഔസോ (ഫോമ), തോമസ് ഒലിയംകുന്നേല്‍ (ഫോമ), ഗായത്രി വി നായര്‍.(സി എന്‍ ഒ, ക്വാളിറ്റി ഹെഡ് കാര്‍ക്കിനോസ് ), ലെഫ്.ഡോ. പ്രജി തോമസ്, സെന്റ് തോമസ് ഇരട്ടയാര്‍ ,പ്രിന്‍സിപ്പല്‍. എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 100 പരം ആളുകള്‍ പരിശോധനയ്ക്കു വിധേയരായി.