Image

കേരള പ്രവാസി കമ്മീഷന്‍ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Published on 29 May, 2023
 കേരള പ്രവാസി കമ്മീഷന്‍ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കുവൈറ്റ് സിറ്റി: കേരള പ്രവാസി കമ്മീഷന്‍ നിയമനകാര്യത്തില്‍ നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി 2016-ലാണ് പ്രവാസി കമ്മീഷന്‍ സ്ഥാപിതമായത്. അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി.രാജന്‍ വിരമിച്ചതിന് ശേഷം തുടര്‍നിയമനം ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തനരഹിതമായിരുന്നു.


ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് ഏബ്രഹാം കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും സന്തോഷത്തോടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ നിരവധിയായ പ്രശ്‌നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം ഈ കോടതി വിധി പ്രകാരം വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി പിഎല്‍സി കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക