Image

മാനവികത ഉദ്‌ഘോഷിച്ച് 'കനിവ് 2023'

Published on 24 May, 2023
 മാനവികത ഉദ്‌ഘോഷിച്ച് 'കനിവ് 2023'

 

കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റ് സംഘടിപ്പിച്ച 'കനിവ് 2023' മെഗാ സാംസ്‌കാരിക മേള നൃത്ത ഗാന പരിപാടികളോടെ അരങ്ങേറി. അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ഉദാത്തമായ മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും നീരുറവ ഇനിയും വറ്റിയിട്ടില്ല എന്ന പ്രഖ്യാപനമായി പരിപാടി മാറി. വനിതാ കമ്മീഷന്‍ കേരള അധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.

വനിതാവേദി പ്രസിഡന്റ് അമീന അജ്‌നാസ് അധ്യക്ഷയായിരുന്നു. ലോക കേരള സഭാംഗം ആര്‍.നാഗനാഥന്‍, പരിപാടിയുടെ പ്രധാനപ്രായോജകരായ അല്‍മുല്ല എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി, സഹപ്രായോജകരായ ഗോസ്‌കോര്‍ സിഇഒ അമല്‍ ദാസ്, ഗീത ഹരിദാസ്, കലാകുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ്.സി, പ്രശസ്ത നര്‍ത്തകി വി.പി. മന്‍സിയ, വയലിനിസ്റ്റ് ശ്യാം കല്യാണ്‍, ബാലവേദി ജനറല്‍ സെക്രട്ടറി അഞ്ജലീറ്റാ രമേശ് എന്നിവര്‍ സംസാരിച്ചു.

 

ട്രഷറര്‍ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റിബര്‍ട്ട്, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിന്‍, വനിതാവേദി അഡൈ്വസറി ബോര്‍ഡ് അംഗങ്ങങ്ങളായ സജി തോമസ് മാത്യു, ടി.വി.ഹിക്മത് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ആശാലത ബാലകൃഷ്ണന്‍ സ്വാഗതവും കനിവ് ജനറല്‍ കണ്‍വീനര്‍ ബിന്ദു ദിലീപ് നന്ദിയും ആശംസിച്ചു.

പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക പി. സതീദേവി മുഖ്യപ്രായോജകര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. കനിവ് 2023-ന്റെ ഭാഗമായി നടത്തിയ നാടന്‍പാട്ട് മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനവും പത്ത്, 12 ക്ലാസ് പരീക്ഷകളില്‍ വിജയിച്ച വനിതാവേദി കുവൈറ്റ് അംഗങ്ങളുടെ കുട്ടികള്‍ക്ക് മെമെന്റോ വിതരണവും വേദിയില്‍ നടന്നു.

മേളയുടെ ഭാഗമായി അരങ്ങേരിയ നാടന്‍പാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ എട്ട് യൂണിറ്റുകളുടെയും കല കുവൈറ്റ് നാലുമേഖല കമ്മിറ്റികളുടെയും അംഗങ്ങള്‍ അവതരിച്ച കലാപരിപാടികള്‍ എന്നിവ ശ്രദ്ധയമായി. തുടര്‍ന്ന് പ്രശസ്ത നര്‍ത്തകി മന്‍സിയ, വയലിനിസ്റ്റ് ശ്യാം കല്യാണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നൃത്ത ഗാനസന്ധ്യ ഏറെ ആസ്വാദകരമായിരുന്നു.

അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക