Image

ട്രംപിനെ പിടിക്കുക: "ഗെറ്റ് ട്രംപ്' (ബി ജോൺ കുന്തറ)

Published on 05 April, 2023
ട്രംപിനെ പിടിക്കുക: "ഗെറ്റ് ട്രംപ്' (ബി ജോൺ കുന്തറ)

ഇതായിരുന്നു ന്യൂയോർക് സിറ്റി പ്രോസിക്യൂട്ടർ അലൻ ബ്രാഗ് തിരഞ്ഞെടുപ്പു സമയം സമ്മതിദായകരുടെ മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രിക. ബ്രാഗ് വിജയിച്ചു ഇപ്പോൾ അയാൾ വോട്ടേഴ്‌സിന് നൽകിയ വാഗ്‌ദാനം നടപ്പിൽവരുത്തുന്നു .

ബ്രാഗ്, ട്രംപിനെ ജയിലിൽ കയറ്റണമെങ്കിൽ  ഈ സിറ്റിയിൽ ട്രംപ് ഒരു കുറ്റം ചെയ്തിരിക്കണം. ബ്രാഗ് ഒരു കുറ്റം കണ്ടുപിടിച്ചു. അത്, 2016ൽ, ട്രംപ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയം, സ്റ്റോർമി ഡാനിയേൽ എന്ന അശ്ലീല സിനിമ നടിയുടെ ആരോപണങ്ങളെ മൂടി യ്ക്കു വയ്ക്കുന്നതിന് 130000 ഡോളർ നൽകി.

ഒരാൾക്ക് പണം നൽകി എന്നത് ഒരു കുറ്റകൃത്യമല്ല. എന്നാൽ ബ്രാഗ് ഇതിൽ കണ്ടുപിടിക്കുകയോ, കെട്ടിച്ചമയ്‌ക്കപ്പെട്ടതോ ആയകുറ്റം. ട്രംപ് നൽകിയ പണം, തിരഞ്ഞെടുപ്പു ഫണ്ടിൽ നിന്നും. ഇതിലെ പ്രധാന സാക്ഷി മൈക്കൾ കോഹൻ എന്ന മുൻ ട്രംപ് വക്കീൽ.  ഇയാൾ യൂസ് കോൺഗ്രസിലും മറ്റു ഗോവെർന്മെൻറ്റ് അന്വേഷകർക്കും തെറ്റായ വിവരം നൽകി എന്നതിൽ ജയിൽ ശിക്ഷ നേടിയ വ്യക്തി.

അങ്ങിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ട്രംപ് അറസ്റ്റ് സംഭവിച്ചിരിക്കുന്നു.ഇനി അങ്ങോട്ട് ഊഹാപോഹങ്ങളുടെയും, ദൃശ്യ മാധ്യമങ്ങളിലെ നാക്ക് തൊഴിലാളികളുടെ ചാകരയും . സംഭാഷനങ്ങളുടെ ചൂട് ഒന്നോ രണ്ടോ ദിനങ്ങൾ കൂടി കണ്ടെന്നുവരും. ട്രംപിന് ഇതുവന്നാൽ പോര എന്നാശിക്കുന്നവരാണ് മുഖ്യമായും അമേരിക്കൻ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളത്. അവർക്കും ഇനി  ആനന്ദത്തില്‍ മുഴുകാം .

ഇത് എഴുതുന്നത്  ഒരു ട്രംപ് ആരാധകൻ ആയിട്ടല്ല. ട്രംപിന് എന്തു സംഭവിച്ചാലും എനിക്കൊരു സങ്കടവുമില്ല. എന്നാൽ  ഒരു  സ്വീകരിച്ച രാജ്യസ്‌നേഹി അമേരിക്കൻ പൗരൻ ഇവിടെ നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുന്നതിൻറ്റെ  വെളിച്ചത്തിൽ എഴുതിപ്പോകുന്നത്. നിയമ വ്യവസ്ഥിതികൾ രാഷ്ട്രീയത്തിനും ഉപരി ആയിരിക്കണം അല്ല എങ്കിൽ നാമും റഷ്യയുമായി എന്തു വ്യത്യാസം?

D A അല്ലൻ  ബ്രാഗ്, ഔദ്യോഗികമായി എന്തെല്ലാം കുറ്റങ്ങളിൽ ആയിരിക്കും ട്രംപ് കേസ് സമർപ്പിക്കപ്പെടുക എന്ന് ഇന്നു നടത്തിയ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി 34 കേസുകൾ. ഇതിലെ തമാശ ഒരാഴ്ചക്കുമുമ്പേ മാധ്യമങ്ങളിൽ പറച്ചിൽ തുടങ്ങിയ അതേ കുറ്റങ്ങൾ തന്നെ ഇന്ന് ബ്രാഗ് വെളിപ്പെടുത്തി.ഇന്നുവരെ എല്ലാം തികഞ്ഞ രഹസ്യ രീതികളിൽ D A ഓഫീസ് മുന്നോട്ടു കൊണ്ടുപോയി എന്നും അവകാശപ്പെടുന്നു.

എന്താണ്‌ പ്രധാന കുറ്റം. പുറകോട്ട് ഒന്നു തിരിഞ്ഞുനോക്കാം. 2006 ൽ ട്രംപിന് സ്റ്റോർമി ഡാനിയേൽ എന്ന ഒരു പോർണോ മൂവി സ്റ്റാറുമായി ഇടക്കാല ബന്ധം ഉണ്ടായിരുന്നു. അത്, ട്രംപ് പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുൻപുവരെ ഒരു പ്രാധാന്യതയും ഇല്ലാതെ ഉറങ്ങിക്കിടന്നിരുന്നു.

2016 ട്രംപ് പ്രൈമറികളിൽ വിജയിച്ചു നിൽക്കുന്ന സമയം. സ്റ്റോർമി ഡാനിയേലിന് പണം സമ്പാദിക്കുന്നതിന് ഒരു  ഒരു പദ്ധതി ഉദിക്കുന്നു. തനിക്ക് ട്രംപുമായി വർഷങ്ങൾക്കു മുൻപ് ഉണ്ടായ സമ്പര്‍ക്കം മുതലെടുക്കുന്നതിന്. അതിനായി ഒരു വക്കീലിനെയും കാണുന്നു മൈക്കൽ അവനാറ്റി. ഇയാൾ ഇപ്പോൾ ജയിലിൽ.
ഇവരുടെ  ഉപായം സ്റ്റോർമി ഡാനിയേൽ ഒരു പുസ്തകം എഴുതുക അതിൽ ട്രംപുമായി തനിക്ക് ലൈങ്ങിക ബന്ധം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുക. അതായിരുന്നു ഇതുപോലുള്ള ഒരു പുസ്തകം പുറത്തിറക്കുന്നതിനുള്ള ഉത്തമ സമയം.

ഇതിൽ സഹായത്തിന് പ്രസിദ്ധ, നാഷണൽ ഇൻക്വറർ എന്ന മഞ്ഞ പേപ്പർ പബ്ളീഷർ ഡേവിഡ് പെക്കറെ സമീപിക്കുന്നു ഇയാൾ പ്രാഥമിക പ്രവർത്തികൾ തുടങ്ങുന്നു. ഈ വിവരം എങ്ങിനെയോ മനപ്പൂർവ്വമോ അല്ലാതെയോ ട്രംപിൻറ്റെ ചെവിയിൽ എത്തുന്നു.
 ഈ സമയം ഇതുപോലൊരു വാർത്ത പുറത്തുവരിക തീർച്ചയായും അത് തൻറ്റെ തിരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കും എന്നു കണ്ട ട്രംപ് ഇത് ഒതുക്കിത്തീർക്കുന്നതിന്, പുസ്തകം പുറത്തു വരാതിരിക്കുന്നതിന്  തൻറ്റെ സ്വകാര്യ വക്കീൽ മൈക്കിൾ കോഹനെ ഏർപ്പെടുത്തുന്നു .

ഡേവിഡ് പേക്കറും ട്രംപുo മുൻകാല സ്നേഹിതർ. പ്രസിദ്ധീകരണ രംഗത്തു ഒരു അടവുണ്ട് അതിനെ പിടിക്കുക കൊല്ലുക എന്നു പറയും. മറ്റൊരാൾക്ക് പ്രത്യേകിച്ചും ട്രംപ് തിരഞ്ഞെടുപ്പ്  സമയം ഹാനികരമായ വാർത്തകൾ പുസ്തകരൂപത്തിൽ പുറത്തു വരാതിരിക്കുന്നതിന് എഴുത്തുകാരനിൽ നിന്നും പുസ്തകത്തിൻറ്റെ പ്രസിദ്ധീകരണ അവകാശം മുൻ‌കൂർ പണം നൽകി വാങ്ങുക എന്നിട്ട് ബുക്ക് പ്രസിദ്ധീകരിക്കാതിരിക്കുക. അതാണ് സ്റ്റോർമി ഡാനിയേൽ കാര്യത്തിൽ സംഭവിച്ചത്. ഇത് പ്രസിദ്ധീകരണ വേദിയിലെ ഒരു നടപടി എന്നു പറയുന്നു.

ഇതൊന്നും ഒരു കേസേ അല്ല പിന്നെ  ഇതെങ്ങിനെ N Y സിറ്റി D A യുടെ മുന്നിൽ ഒരു ക്രിമിനൽ കേസ് ആയി മാറുന്നു . ട്രംപ് വക്കീൽ കോഹൻ ആയിരുന്നു ഇടനിലക്കാരൻ ഇയാൾ തുടക്കത്തിൽ ഒത്തുതീർപ്പിന് സ്വന്ധം പണം  ഉപയോഗിക്കുന്നു. പിന്നീട് ട്രംപ് തവണകളായി പണം കോഹന് തിരികെ നൽകുന്നു അത് കണക്കു ബുക്കുകളിൽ കാട്ടിയിരിക്കുന്നത് കോഹന് നൽകിയ വക്കീൽ ഫീ ആയിട്ടും. ഇതൊരു കണക്കെഷുത്തു തെറ്റാണെങ്കിലും ഒരുപെരുമാറ്റക്കുറ്റമെന്നതിൽ കവിഞ്ഞു എന്താണിവിടെ. ഈയൊരു കാരണത്താൽ അല്ലൻ ബ്രാഗിനു മുൻപ് ആ സ്ഥാനത്തിരുന്ന D A ഇതൊരു ശിഷാർഗ കുറ്റമായി കണ്ടില്ല. അതുപോലതന്നെ ഫെഡറൽ തിരഞ്ഞെടുപ്പു കംമ്മീഷനും കുറ്റമൊന്നും കണ്ടില്ല.  

എങ്ങിനെ നിസ്സാര തെറ്റ് മഹാ തെറ്റായിമാറി ഹഷ് പണം തിരഞ്ഞെടുപ്പിൽ. 2011ൽ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോൺ എഡ്‌വേർഡ്  തൻറ്റെ തിരഞ്ഞെടുപ്പു നിധിയിൽനിന്നും ഒരു മില്ലിയൻ ഡോളർ നൽകി, ഇയാളുടെ അപര സ്ത്രീബന്ധം ഒളിപ്പിക്കുന്നതിന് . അത് പുറത്തുവന്നു എഡ്‌വേർഡ് പിന്മാറി ഒരു കേസും നടന്നില്ല.

ഇതും ഒരു പൊറുക്കാൻ പറ്റാത്ത കുറ്റമല്ല. ആരും ശിഷിക്കപ്പെടില്ല. ഇവിടാണ് ബ്രാഗിൻറ്റെ അതിബുദ്ധി ഉണരുന്നത്. ട്രംപ്  ഈപ്പണം നൽകുന്നത് തിരഞ്ഞെടുപ്പിന് മുൻപ് അപ്പോൾ ഇതിൽ രണ്ടു കേസുകൾ കൊണ്ടുവരാം. ഒന്ന് കൊടുത്ത പണം തിരഞ്ഞെടുപ്പു നിധിയിൽ നിന്നും ആയിരിക്കാം? രണ്ട്‍ ഇങ്ങനെ പണം നൽകി ഒരു നിര്‍ണ്ണായക വാർത്ത ന്യൂയോർക് വോട്ടർമാരിൽ നിന്നും മറച്ചു പിടിച്ചു. ഇതു കേട്ടാൽ തോന്നും ന്യൂയോർക് ട്രംപിനു കിട്ടിയെന്ന്?

ഈ രാജ്യം എത്രയോ വിഷമ മേഖലകൾ നേരിടുന്നു. വിലക്കയറ്റം, ബാങ്കുകൾ നിലംപതിക്കുന്നു   നിയമവിരുദ്ധകുടിയേറ്റം, ചൈനയുടെ അന്താരാഷ്ട്രീയ നടപടികൾ, യൂകരീൻ യുദ്ധം  ഈ സമയത്താണ്ഈയൊരു ബാലിശകുറ്റം ചുമത്തി ന്യൂയോർക് നികുതിധായകരുടെ പണം ചിലവഴിക്കുന്ന ഈയൊരു  വ്യവസ്ഥിതിയാണോ അമേരിക്കക്ക് വേണ്ടത്? 
ഈ കേസിൽ അല്ലൻ ബ്രാഗ് തെളിയിക്കണം ട്രംപ് കുറ്റം ചെയ്തു അതിൽ വിജയിക്കണമെങ്കിൽ ട്രംപ് ലീഗൽ ടീം ഉറങ്ങിക്കിടക്കണം തെളിയിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള കേസ്. കുറെ അഭിഭാഷകർ പണം സമ്പാദിക്കുo അതായിരിക്കും പരിണിത ഫലം. നിരവതി ഡെമോക്രാറ്റ് നേതാക്കളും പറയുന്നു ഇതൊരു തളർന്ന കേസ്

.#Donaldtrump_case

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക