Image

അവൾ പ്രണയിനി (കവിത: ജയൻ വർഗീസ്)

Published on 22 March, 2023
അവൾ പ്രണയിനി (കവിത: ജയൻ വർഗീസ്)

ആടിമേഘ മുലക്കച്ച - 

യഴിച്ചു വച്ചൂ, 

ആ കവിളി ലരുണിമ - 

യൊളിച്ചു വച്ചൂ.

ആലുവാപ്പുഴയിൽ 

നീരാട്ടിനിറങ്ങിയ 

ആതിര രാവിലെ പെണ്ണേ, 

അമ്പിളിപ്പെണ്ണേ ! 


ആയിരം തിരിയിട്ട 

നില വിളക്കെരിയുമീ -

യാകാശ ശ്രീകോവിലിൽ, 

ആരുടെ മാനസ്സ 

റാണിയായോമാലാൾ 

ആരാധനയ്ക്ക് വന്നൂ,  

ആ ചുണ്ടിൽ 

ആരുടെ തേൻ കണം

വിതുമ്പി നിന്നു ! 


ആരുടെ മനസ്സിലു - 

മമ്പെയ്തു മലരമ്പ - 

നാവനാഴി യൊഴിവാക്കു 

മീ വേളയിൽ, 

ആ തിരു നെറ്റിയിൽ 

ചന്ദനക്കുറിയണി 

ഞ്ഞാരെയോ കടമിഴി - 

യെറിഞ്ഞു നിന്നൂ ! 

ആ മാറിൽ 

ആയിരം മോഹങ്ങൾ 

തുളുമ്പി നിന്നു?

Join WhatsApp News
Joy parippallil 2023-03-23 14:25:36
അമ്പിളി പെണ്ണിന്റെ സൗന്ദര്യം ഏറെ മനോഹരം...❤️
American Mollakka 2023-03-23 16:01:14
ജനാബ് ജയൻ സാഹിബ് അസ്സലാമു അലൈക്കും ഇങ്ങടെ കബിത ഞമ്മളെ ഇടങ്ങേറിലാക്കുന്നു. ആ മൊഞ്ചത്തിയോടെ പറയു ഞമ്മളെ ഹരം പിടിപ്പിക്കല്ലേയെന്നു. ഞമ്മക്ക് ഇപ്പൊ അബളെ കാണണം. തരപ്പെടോ സാഹിബേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക