Image

ഫോമാ ചാരിറ്റീസ് & സോഷ്യല്‍ സര്‍വീസ് നാഷണല്‍ സബ് കമ്മിറ്റി രൂപീകൃതമായി, ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര.

ജോസഫ് ഇടിക്കുള, (പി ആര്‍ ഓ, ഫോമാ Published on 18 March, 2023
ഫോമാ ചാരിറ്റീസ് & സോഷ്യല്‍ സര്‍വീസ് നാഷണല്‍ സബ് കമ്മിറ്റി രൂപീകൃതമായി, ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര.

ന്യൂയോര്‍ക്ക് : ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു, ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര. അനേകം വര്‍ഷങ്ങളായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുവടു പിടിച്ചു  പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാനും അതിനു വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതുമാണ് തങ്ങളുടെ മുന്നിലുള്ള ചലഞ്ച് എന്നും ഫോമാ ഏല്പിക്കുന്ന ഈ നിയോഗം വളരെ ഭംഗിയായി നിര്‍വഹിക്കുമെന്നും  നിയുക്ത ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര അഭിപ്രായപ്പെട്ടു, ഫോമയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിട്ടുള്ള പീറ്റര്‍ കുളങ്ങര മിഡ്വെസ്‌റ് മലയാളി അസോസിയേഷന്റെ ആദ്യകാല ചെയര്‍മാനായിരുന്നു, പിന്നെ പ്രസിഡന്റ്, ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ഫോമാ ഹൗസിങ് പ്രൊജക്റ്റ് മെമ്പര്‍ കൂടാതെ ഫോമാ ആര്‍ വി പി , നാഷണല്‍  കൗണ്‍സില്‍ മെമ്പര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  മറ്റ് കമ്മറ്റി അംഗങ്ങള്‍,  സെക്രട്ടറി: ഗിരീഷ് പോറ്റി, നാഷണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ : വിജി എബ്രഹാം, വൈസ് ചെയര്‍മാന്‍: ജോഫ്രിന്‍ ജോസഫ്, അംഗങ്ങള്‍ (3) : ബിനോയി വര്‍ഗീസ്, വില്‍സണ്‍ പൊട്ടക്കല്‍,  ബിജു ഈട്ടുങ്ങല്‍

ഗിരീഷ് പോറ്റി

സ്വദേശം തിരുവനന്തപുരത്താണ്, ഇപ്പോള്‍ താമസിക്കുന്നത് ബോസ്റ്റണിലാണ്. ന്യൂ ഇംഗ്ലണ്ടിന്റെ സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമാണ്  ഫോമയ്ക്കുവേണ്ടി ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് വെബ്സൈറ്റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു, ഒരു നല്ല ഗായകന്‍ കൂടിയായ ഗിരീഷ പോറ്റി ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍പും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


വിജി എബ്രഹാം.

26 വര്‍ഷമായി  MTA NYC ട്രാന്‍സിറ്റില്‍ ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ കേരള സമാജത്തിന്റെ സജീവ അംഗമാണ്,  2018-ല്‍ KSSI യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതുള്‍പ്പെടെ വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, മെട്രോ NY മേഖലയെ പ്രതിനിധീകരിക്കുന്ന നാഷണല്‍ കമ്മിറ്റി അംഗം. FOMAA ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഡിവിഷന്റെ ഭാഗമാകുകയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതില്‍  സജീവ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 

ജോഫ്രിന്‍  ജോസ്.

തുടക്കം മുതല്‍ ഫോമയുടെ സജീവ പ്രവര്‍ത്തകന്‍, യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്,  സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഫോമാ  ജോയിന്റ് ട്രഷറര്‍,  2014-2016 ചിക്കാഗോ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, 2016-2018  ഹെല്പിങ് ഹാന്‍ഡ്സ് സോണല്‍ ഡയറക്ടറുമായിരുന്നു,

ബിനോയ് വര്‍ഗീസ്.

മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും പിന്‍കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥനുമായിരുന്നു ബിനോയ് വര്ഗീസ്,ഇപ്പോള്‍  ടൊറേന്റോ യില്‍ താമസിക്കുന്നു, കരുണ ചാരിറ്റിസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം കനേഡിയന്‍ എയര്‍ ഫോഴ്സില്‍  ജോലിംചെയ്യുന്നു, സ്വദേശം പിറവം

വില്‍സണ്‍ പൊട്ടക്കല്‍.

കണക്റ്റിക്കട്ടിലെ നോര്‍വാക്കില്‍ നിന്നുള്ള വില്‍സണ്‍ പൊട്ടക്കല്‍ മാസ്‌കോണിന്റെ ഫൗണ്ടിങ് മെമ്പറും മുന്‍ പ്രസിഡന്റുമായ വില്‍സണ്‍ ഇപ്പോള്‍ ഉപദേശക സമിതി അംഗമാണ്, ഫോമയുടെ സജീവ പ്രവര്‍ത്തകന്‍.
 
ബിജു എട്ടുംഗല്‍.

പാരാമസ് ന്യൂജേഴ്സിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്നു
ഹെല്പ് സേവ് ലൈഫ് 2008 കാലഘട്ടത്തിലെ ട്രസ്റ്റിയായിരുന്നു,  സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച്  ന്യൂ ജേഴ്‌സി ട്രസ്റ്റി, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഇപ്പോള്‍ മിഡ്  അറ്റ്‌ലാന്റിക് റീജിയന്‍ ട്രഷറാണ്.

ഫോമയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വിഭാഗമായ ചാരിറ്റീസ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ സുഗമമായി മുന്നോട്ടു നയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന്  പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫോമയുടെ പ്രസിഡന്റ്  ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍  അറിയിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക