Image

ഗാല്‍വെസ്റ്റണില്‍  ഇരട്ട സഹോദരങ്ങളുടെ  മൃതദേഹം കണ്ടെത്തി

പി പി ചെറിയാന്‍ Published on 10 March, 2023
ഗാല്‍വെസ്റ്റണില്‍  ഇരട്ട സഹോദരങ്ങളുടെ  മൃതദേഹം കണ്ടെത്തി

ഗാല്‍വെസ്റ്റണ്‍, ടെക്‌സസ് : ഗാല്‍വെസ്റ്റനില്‍  ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ  മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസില്‍ നിന്ന് ടെക്‌സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ എത്തിച്ചേര്‍ന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാല്‍വെസ്റ്റണ്‍ ബീച്ച് പട്രോള്‍ ചീഫ് പീറ്റര്‍ ഡേവിസ് പറഞ്ഞു. മാതാപിതാക്കല്‍ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകള്‍ പറഞ്ഞു .

ഗാല്‍വെസ്റ്റണ്‍ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്‌സന്നെയും  ജോസ്യു പെരസിനേയും  വൈകുന്നേരം 4:30 നാണു   പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു  അധികൃതര്‍ പറഞ്ഞു.

വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങള്‍ പോലീസിനെ വിളിച്ചത്. ആണ്‍കുട്ടികള്‍ അപ്രത്യക്ഷരായതിന് ശേഷം അവര്‍ വെള്ളത്തില്‍ വീണത്  ആരും കണ്ടില്ലെന്ന് പറയുന്നു.


കോസ്റ്റ് ഗാര്‍ഡും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് ബീച്ച് പട്രോളും പോലീസും അഗ്‌നിശമനസേനയും ഇഎംഎസും ചേര്‍ന്ന്  പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു. കൗമാരക്കാര്‍ക്ക് നീന്തല്‍ അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്ലഷര്‍ പിയറിന്റെ ഇടതുവശത്തുള്ള ഒഴുക്കിലാണ്  ഇരട്ടകള്‍ കുടുങ്ങിയതെന്ന് പിന്നീടാണ് പോലീസ് പറഞ്ഞു.

ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് ബീച്ച് പട്രോളിനൊപ്പം ലെഫ്റ്റനന്റ് ഓസ്റ്റിന്‍ കിര്‍വിന്‍ പറയുന്നതനുസരിച്ച്, ആണ്‍കുട്ടികളെ കാണാതായ സ്ഥലത്ത് നിന്ന് ഏതാനും ബ്ലോക്കുകള്‍ക്കും കടല്‍ ഭിത്തിക്കും ഇടയിലാണ് ചൊവ്വാഴ്ച ആദ്യത്തെ ഇരട്ടയുടെ മൃതദേഹം കണ്ടെത്തിയത്.
 
വ്യാഴാഴ്ച, രണ്ടാമത്തെ ഇരട്ടയുടെ മൃതദേഹം കരയില്‍ നിന്ന് 10 അടിയോളം അകലെയാണ്  കണ്ടെത്തിയതെന്നും കിര്‍വിന്‍ പറഞ്ഞു. ഗാല്‍വെസ്റ്റണ്‍ ബീച്ച് പട്രോള്‍, ഇഎംഎസ്, ഗാല്‍വെസ്റ്റണ്‍ പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍  മൃതദേഹം കാണാതായ ഇരട്ടകളുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക