Image

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം നിറഞ്ഞ സദസിൽ വർണാഭമായി

അമ്മു സഖറിയാ Published on 07 March, 2023
ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം നിറഞ്ഞ സദസിൽ വർണാഭമായി

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം മാർച്ച്‌ 4ാം തീയതി   നിറഞ്ഞ സദസിൽ ഗംഭീരമായി നടത്തുകയുണ്ടായി. ഫോമാ   നേതാക്കളെ  പങ്കെടുപ്പിച്ചു  നടത്തിയ ഈ ചടങ്ങ്‌ മികച്ച  വിജയമായിരുന്നു.

ഫോമാ പ്രസിഡന്റ്‌ ഡോ. ജേക്കബ് തോമസ്,   സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,   വൈസ് പ്രസിഡന്റ്‌‌ സണ്ണി വള്ളിക്കളം,  ജോയിന്റ്‌ സെക്രട്ടറി ജയ്മോൾ ശ്രീധർ,  എന്നിവരെ മുത്തുക്കുട, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയും  വാദൃമേളങ്ങളോടെയും സ്റ്റേജിലേക്ക് ആനയിച്ചു .


അധ്യക്ഷ പ്രസംഗത്തിൽ, DR  ജേക്കബ് തോമസ്, ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളെ   അനുമോദിക്കുകയും സത്യാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

തുടർന്ന് ആർ.വി.പി ഡൊമിനിക് ചാക്കോനൽ, നാഷണൽ കമ്മിറ്റി അംഗം   ദീപക് അലക്സാണ്ടർ, ജീവൻ മാത്യു (എൻസി യുവജന പ്രതിനിധി) ബബ്ലൂ ചാക്കോ (റീജിയണൽ ചെയർമാൻ) വിഭാപ്രകാശ് (ആർവിസി) സച്ചിൻ ദേവനാദൻ (ട്രഷറർ) കൊച്ചുമോൻ പാറക്കാട്ട് (ജോയിന്റ് സെക്രട്ടറി) ബിനു കാസിം (ഗാമ  പ്രസിഡന്റ്)  ജെയിംസ് ജോയി (അമ്മ പ്രസിഡന്റ്)  അനീഷ് രാജേന്ദ്രൻ (MASC പ്രസിഡന്റ്) രാകേഷ് കൃഷ്ണൻ (KAN പ്രസിഡന്റ്) സാം ആന്റോ (അഡ്വൈസറി  ബോർഡ് ചെയർമാൻ) ലൂക്കോസ് തരിയൻ (അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ) ഫമിന നാസർ (വനിതാ പ്രതിനിധി) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു

ജൂണിയർ അഫേഴ്സ് കമ്മറ്റി ഭാരവാഹിയായി  സിജു ഫിലിപ്പ്, സെക്രട്ടറി, ഷൈനി അബൂബക്കർ,  എഡ്യൂക്കേഷൻ & ലാഗ്വേജ് കമ്മറ്റി സെക്രട്ടറിയായി അമ്മു സഖറിയ, കൾചറൽ അഫേഴ്സ് ചെയർമാൻ ബിജു തുരുത്തുമാലിൽ എന്നിവരെ പ്രഖ്യാപിച്ചു.  എല്ലാവരുടെയും സാന്നിധ്യത്തിൽ ഭാരവാഹികൾ  ഭദ്രദീപം തെളിയിച്ചു കര്മപരിപാടികൾ ഉത്ഘാടനം ചെയ്തു.


അതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ  2022-23 ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ വിമൺസ് ഫോറത്തിന്റെ ഉൽഘടനവും അമ്പിളി സജിമോന്റെ നേതൃത്വത്തിൽ വര്ണശബളമായി നടത്തപ്പെട്ടു.

തുടർന്ന് നടന്ന മയൂഖം എന്ന online creative pageant crowning and ഫാഷൻഷോയും,  ഷൈനി  അബൂബേക്കർന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

റോയി മാമ്മൻ, വിനിതാ, മനു, ഷാജി എന്നിവരുടെ നേതുത്വത്തിൽ നടത്തിയ സ്വരലയ ഗാനമേളയും,  ജയിംസ് ജോയ്, ജിത്തു വിനോയ്, റോബിൻ തോമസ്, എന്നിവരുടെ നയനാനന്ദകരമായ പാട്ടുകളും ,വർണ ശബളമായ നൃത്തവും ചടങ്ങിനു മാറ്റുകൂട്ടി.

അമ്പിളി സജിമോൻ, വിഭാ പ്രകാശ് ,സിജു ഫിലിപ്പ്  എന്നിവരുടെ അവതരണ പാടവം ഉത്ഘാടന ചടങ്ങുകൾ സജീവമാക്കി.

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം നിറഞ്ഞ സദസിൽ വർണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക