കഴിഞ്ഞ 21 വർഷക്കാലമായി അറ്റ്ലാന്റയിൽ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ സിജു ഫിലിപ്പ്, അമേരിക്കൻ മലയാളി സമൂഹത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആണ്. മികച്ച കലാകാരനായ ഇദ്ദേഹം നല്ലൊരു സംഘാടകനും അതിലേറെ മികച്ചൊരു പ്രാസംഗികനും കൂടിയാണ്.
അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (AMMA) യുടെ കരുത്തുറ്റ സാരഥികളിൽ ഒരാളായ സിജു ഫിലിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ FOMAA യുടെ ജൂനിയർ ഫോറം നാഷണൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടൽ ഏറെ അഭിമാനിക്കുന്നു. സിജു ഫിലിപ്പ് സംഘടനക്ക് വലിയൊരു മുതൽക്കൂട്ടാവും എന്നുറപ്പാണ്. സിജു ഫിലിപ്പിന് 'അമ്മ'യുടെ എല്ലാവിധ അഭിനന്ദനങ്ങളൂം ആശംസകളും.
# Siju Philip Fomaa Junior forun secretary