Image

ഉഗ്മാ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സി അവാര്‍ഡ് 2023 ജനുവരി 7 ന് 

Published on 21 December, 2022
ഉഗ്മാ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സി അവാര്‍ഡ് 2023 ജനുവരി 7 ന് 

ജര്‍മന്‍ മലയാളി അസോസിയേഷന്‍ ഉഗ്മായുടെ  അവാര്‍ഡ് ദാനം 2023 ജനുവരി 7 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം പ്രകൃതി രമണീയമായ സ്ഥലത്തുള്ള സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത് .
       
ഉച്ചയ്ക്കുശേഷം 3 മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകത്താകമാനം ഉള്ള  പ്രതിനിധികള്‍ പങ്കെടുക്കും . ചടങ്ങില്‍ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സി അവാര്‍ഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഹൈക്കോടതി ജഡ്ജ് പി വി കുഞ്ഞികൃഷ്ണന്‍ സമ്മാനിക്കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ അറിയിച്ചു.

ചടങ്ങില്‍ പ്രമുഖരായ മറ്റു വ്യക്തികളെയും ആദരിക്കും .സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും .പ്രവാസി സംഗമത്തില്‍ ഉഗ്മ ജനറല്‍ സെക്രട്ടറി മാത്യു ചെറുതോട്ടുങ്കല്‍. സെക്രട്ടറി ജേക്കബ് പാലത്തിങ്കല്‍ , വൈസ് പ്രസിഡണ്ട് ജേക്കബ് വടുതലക്കുന്നേല്‍  ,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനു എബ്രഹാം, കോ ഓര്‍ഡിനേറ്റര്‍ ജ്വേഷി പി.തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക