Image

ഒരു കോടി രൂപ ശബരിമലയില്‍ സംഭാവന നല്‍കി തമിഴ്നാട് ദമ്ബതികള്‍ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും

Published on 08 December, 2021
ഒരു കോടി രൂപ ശബരിമലയില്‍ സംഭാവന നല്‍കി തമിഴ്നാട് ദമ്ബതികള്‍  ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും
ശബരിമല : ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ തമിഴ്നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയില്‍ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി.ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍.

ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായങ്ങള്‍ ചെയ്യാനും തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല അറിയിച്ചു.

ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്ബൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്ബൂതിരി എന്നിവരെ സന്ദര്‍ശിച്ചമാണ് ഇരുവരും മടങ്ങിയത്.

എക്സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ് ഫര്‍ വഴിയാണ് തുക കൈമാറിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ നന്ദി അറിയിച്ചു.
Join WhatsApp News
ആർഷ ഭാരത ഈഗോ 2021-12-08 10:33:52
ആർഷ ഭാരത ഈഗോ ആർഷഭാരതം, സനാതനധർമ്മം എന്നൊക്കെ പറയുന്ന പലരുടെയും പ്രധാന പ്രശ്നം എന്തെന്നാൽ ഭാരതത്തിൽ അഭിമാനിക്കാൻ ഉള്ളതൊന്നും കാണാനോ മനസ്സിലാക്കാനോ കഴിയാതെ ഇരിക്കുകയും പുരാണ സീരിയൽ കണ്ടും, പുരാണ കഥകൾ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൽ സത്യമാണ് എന്ന് കരുതി പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു ഗ്രീക്ക് കാരൻ വന്ന് ഹെർക്കുലീസിൻ്റെയോ സീയുസിൻ്റെയോ കഥ വിശ്വസിച്ചു ഇന്നും അത് സത്യമാണ് എന്ന് പറഞ്ഞു നടക്കുമോ? പക്ഷേ ഇന്ത്യയിൽ ഇപ്പോഴും അത് നടക്കും. പണ്ട് എൻറെ ഒരു സുഹൃത്ത് ഓം നമശിവായ സീരിയൽ കണ്ട് ആകെ വിഷമിച്ച് എന്നോട് ചോദിച്ചു, ഭഗവാൻറെ വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ ഇദ്ദേഹം എങ്ങനെയാണ് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന്? 😊 സംസ്കൃതം ഒരു ഇന്തോ യൂറെപ്യൻ ഭാഷ ആണെന്നും അത് യൂറേഷ്യയിൽ നിന്ന് ആരംഭിച്ച് ആര്യന്മാർ വഴി ഇന്ത്യയിൽ എത്തിയതാണ് എന്നും പറഞ്ഞാല് ആർഷ ഭാരതക്കരന് അത് സഹിക്കാൻ പറ്റില്ല. സായിപ്പ് സംസ്കൃതം പഠിക്കുന്നതു എന്ത് കൊണ്ടാണ് എന്ന് തിരിച്ചു ചോദിക്കും, അതിൽ എന്തോ ശ്രേഷ്ഠതയും മഹത്വവും ഉള്ളതുകൊണ്ടാണ് അവർ പോലും പഠിക്കുന്നത് നമുക്ക് എന്നിട്ടും പുച്ഛം എന്ന് പറയും. സംസ്കൃതം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ഇൻഡോ-യൂറോപ്യൻ ലാംഗ്വേജ് ഇൽ റിസർച്ച് ചെയ്യുന്ന ആളുകൾ പഠിക്കുന്ന സ്ഥലം ആണ്. History , archeological ആയുള്ള പര്യവേക്ഷണം ഗവേഷണം ഒക്കെ നടത്തുന്നവര് സ്വാഭാവികമായും പഠിക്കേണ്ടത് ആണ് ഈ ഭാഷകൾ, അത്രയേ ഉള്ളൂ കാര്യം. ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന എല്ലാ മനുഷ്യരും ആഫ്രിക്കയിൽനിന്ന് വന്ന പൂർവികരുടെ മക്കളാണ് എന്ന് പറഞ്ഞാലും വിഷമമാണ്, സായിപ്പന്മാരുടെ ഗൂഢതന്ത്രമാണ് എന്ന് വിശ്വസിക്കാനാണ് ഇവർക്കിഷ്ടം. കാരണം പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന ഭാരതം മില്യൺ കണക്കിന് വർഷം പഴക്കമുള്ള നാഗരികത പേറുന്നത് ആണ്. മനുഷ്യൻ ഉണ്ടാകുന്നതിനും മുൻപുള്ള കണക്കുകൾ പുരാണത്തിൽ കാണാം. ഓരോ യുഗങ്ങളും ലക്ഷക്കണക്കിന് വർഷങ്ങൾ ആണ്. ആധുനിക മനുഷ്യൻ ഉണ്ടായിട്ടു മൂന്ന് ലക്ഷം വർഷമേ ആയുള്ളൂ എന്നോർക്കണം. ഗണപതിയില് ആണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് എന്നും അസ്ത്രാലയ ആണ് ആസ്ട്രേലിയ എന്നും ഒക്കെ പറയാൻ ഇവർക്ക് സാധിക്കുന്നത് ഈ ആർഷ ഭാരത ഈഗോ കാരണം ആണ്. എത്ര ആർഷ ഭരതക്കരൻ സി വി രാമൻ, സുബ്രമണ്യൻ ചന്ദ്രശേഖരൻ, ഇവരെ കുറിച്ച് ഒക്കെ പറയുന്നു, പഠിക്കുന്നു. ആർഷ ഭാരതക്കാരൻ വിശ്വസിക്കുന്നത് ഒന്നുമല്ല ഇന്ത്യയുടെ പാരമ്പര്യം. അതിൽ നാന ജാതി മതസ്ഥരുടെ contribution ഉണ്ടു. Mathematics, Physics, literature, Philosophy ഇതിൽ ഒക്കെ നിരവധി contribution ഭാരതത്തിൻറെതായുണ്ട്. എന്നാൽ ഇതൊന്നും അറിയാതെ ഇരിക്കുകയും പകരം അമ്പലപ്പറമ്പിൽ നിന്ന് പഠിച്ച പുരാണങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നവൻ ആർഷ ഭാരത പൊങ്ങച്ച കഥകൾ പറഞ്ഞു മേനി നടിക്കുന്നത് സ്വന്തം അപകർഷത ബോധം കൊണ്ടാണ്. ഇപ്പൊൾ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് അയുഷ് വകുപ്പിൻ്റെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒരു ആഴ്‌ച്ച ജോലി ചെയ്യാൻ പറയുന്നതും ഈ ആർഷ ഭാരത ഈഗോ ഉള്ള നേത്രത്വം ഇതിൻ്റെ ഒക്കെ തലപ്പത്ത് ഇരിക്കുന്നത് കൊണ്ടാണ്. ഇവരാണ് ഇന്ത്യയെ പുറകോട്ട് നടത്തുന്നത്. ഈ ആശയത്തെ ആണ് എതിർക്കേണ്ടത്. ദൗർഭാഗ്യവശാൽ പാർലമെൻറിൽ ഇരിക്കുന്ന ഒരു അംഗം പോലും ഇതിനെതിരെ ശബ്ദമുയർത്തിയില്ല. പുരോഗമന മുഖംമൂടി ഇട്ടു നടക്കുന്ന ഇടതുപക്ഷത്തി എംപിമാർ ഉൾപ്പെടെ ചാണക ശാസ്ത്രത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൃഷ്ണകുമാർ പണ്ടൊരു വീഡിയോയിൽ പറഞ്ഞപോലെ ഞാനും നീയും ചാണകം നമ്മളെല്ലാം ചാണകം എന്ന് പറഞ്ഞ പോലെ ആയി കര്യങ്ങൾ. കഥകൾ കഥകൾ ആയും, സാഹിത്യം സാഹിത്യം ആയും, സയൻസ് തെളിവുകളോടെ കൂടിയും പഠിക്കുക. അല്ലാതെ എല്ലാ ഉടായിപ്പിൻ്റെ അറ്റത്തും ശാസ്ത്രം ചേർത്താൽ അത് സയൻസ് ആകില്ല, വസ്തുത ആകില്ല. -Chanakyan
സ്വതന്ത്ര സോഫ്റ്റ് വെയർ 2021-12-08 10:43:27
കറങ്ങി കൊണ്ടിരിക്കുന്ന ഏതാണ്ട് പന്ത് പോലുള്ള ഭൂമിയിൽ പ്രാർത്ഥിക്കാനും മറ്റും ദിക്കും ദിശയും നോക്കുന്നവരുണ്ട് ശരിക്കും എങ്ങോട്ടാണ് തിരിയുന്നത് എന്ന് ഗോത്ര കാല മനുഷ്യർക്ക് ഇന്നത്തെ അറിവിൻ്റെ നേരിയ വെട്ടമുണ്ടായിരുന്നെങ്കിൽ അവർ അത്തരത്തിൽ പറയുമായിരുന്നില്ല.... ഇത് പോലെത്തന്നെയാണ് ജനിച്ച സമയവും ദിക്കും ഗ്രഹനിലയും 'എല്ലാം നോക്കി ജാതകവും ജീവിതവും നിർണയിക്കുന്നവരും അറിവ് കുറഞ്ഞ മനുഷ്യരിൽ നിന്ന് അവരെ ചൂഷണം ചെയ്യാൻ വന്നത് തന്നെയാണ് ഇവരൊക്കെയും വെള്ളത്താൽ ചുറ്റപ്പെട്ട പരന്ന ഭൂമിയിൽ താഴെ എന്താണെന്നറിയാതെ ചിന്തിച്ച് കഴിയുന്നവർ തന്നെയായിരുന്നു ഇന്നത്തെ മനുഷ്യർ പോലും നേരാംവണ്ണം ചിന്തിക്കാത്ത ഒരു കൗതുകം എന്താണെന്നാൽ നമ്മൾ ഈ ഗ്യാലക്സിയിലൂടെ പ്രപഞ്ചത്തിലൂടെ അതിവേഗതയിൽ കുതിക്കുന്ന ഒരു വാഹനത്തിലാണ് എന്നതും നമ്മൾ സഞ്ചരിച്ച ഈ പ്രപഞ്ച വഴികളിൽ ഇനിഒരിക്കലും നാം തിരിച്ചു വരില്ല എന്നതും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ.... സ്വതന്ത്ര സോഫ്റ്റ് വെയർ- Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക