Image

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

Published on 01 December, 2021
ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)
ബിറ്റ് കോയിൻ എന്ന് മാത്രം പത്തു വര്ഷം മുമ്പ് കേട്ടു തുടങ്ങിയ ക്രിപ്റ്റോ കറൻസി വ്യവസ്ഥയിൽ, ഇന്ന്. പേരുകേട്ട. 6000ത്തിലധികം   വിർച്യുൽ കറൻസികൾ, ഒരു സമാന്തര സാമ്പത്തികമേഖലയ്ക്കായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നു.  എന്നാൽ അത്ഭുതമെന്നു പറയട്ടെ,  മികച്ച 20 ക്രിപ്‌റ്റോകറൻസികൾ മൊത്തംവിപണിയുടെ 90 ശതമാനവും കയ്യടക്കിയിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വിസ്മയിപ്പിക്കുന്ന പല പേരുകളിൽ നിരവധി  ക്രിപ്റ്റൊകൾ ഉണ്ടെങ്കിലും, ഏറ്റവും നവജാതൻ പുതിയ പാൻഡെമിക് ആയ "ഒമിക്രോൺ"എന്ന ഭയാനകനാമത്തിൽ ഇറക്കിയിരിക്കുന്നതും പുതുമ തന്നെ. ഫുഡ് ഐറ്റം മുതൽ പട്ടികളുടെ പേരിലും ക്രിപ്റ്റോ കറൻസികൾ ഇറങ്ങിയിരിക്കുന്നത്, നാമകരണ വിഷയ ദാരിദ്ര്യം കൊണ്ടൊന്നുമല്ല. നായയുടെ മുഖമുദ്രയിൽ കുറെയധികം ക്രിപ്റ്റോകറൻസികൾ നാമമാത്രമായിട്ടുണ്ടെങ്കിലും, ഇവയിൽ ഏറ്റവും ശ്രദ്ധേയമായ “ഡോഗികോയിൻ, ഷിബ ഇനു” എന്ന രണ്ടു "നായ കറൻസികൾ" മാർക്കറ്റിൽ കുതിച്ചുകയറാൻ ശ്രമം തുടരുന്നതിനാൽ, അവയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്.

2013-ൽ, ബിറ്റ്‌കോയിനെ ചുറ്റിപ്പറ്റിയുള്ള ഊഹക്കച്ചവടത്തെ പരിഹസിക്കുന്ന ഒരു തമാശയായി “ഡോഗെകോയിൻ(DOGECOIN)” എന്ന പുതിയ ക്രിപ്‌റ്റോകറൻസി പുറത്തിറക്കി.

ഡോഗികോയിൻ, ഷിബ ഇനു എന്നിവ ചില തീമുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ക്രിപ്‌റ്റോകറൻസികളാണ്. ഷിബഇനുവിന്റെയും ഡോഗ്‌കോയിന്റെയും കാര്യത്തിൽ  നായ പോലെ ഒരു തീം ഉണ്ടെങ്കിലും,  പലപ്പോഴും ഒരു ഡിജിറ്റൽഉൽപ്പന്നം എന്നതിലുപരി ഒരു പാരഡിയോ  തമാശയോ ആയി കാണപ്പെടുന്നു.

റിയോഷി എന്ന ഓമനപ്പേരിൽ ഒരു അജ്ഞാത വ്യക്തി 2020-ൽ സൃഷ്‌ടിച്ച വികേന്ദ്രീകൃത ക്രിപ്‌റ്റോകറൻസിയാണ്ഷിബ ഇനു (SHIB). കഴിഞ്ഞ ഓഗസ്റ്റിൽ, ഡോഗ്‌കോയിന്റെ എതിരാളിയായി നായയുടെ മുഖമുദ്രയിൽ “ഷിബ ഇനു” നാണയം സൃഷ്ടിച്ചപ്പോൾ, നായയെ അടിസ്ഥാനമാക്കിയുള്ള നിരവധി ക്രിപ്‌റ്റോകറൻസികളിൽ ഒന്നാണ് SHIB. എന്നിരുന്നാലും, ഡോഗ്കോയിനിൽ നിന്ന് വ്യത്യസ്തമായി, ഇത് മുമ്പത്തെ തമാശയെ യാഥാർഥ്യമാക്കി. അവയുടെ വിലയും കുത്തനെ ഉയർന്നു. 79 ബില്യൺ ഡോളർ മൂല്യമുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം, രണ്ട് "തമാശ നാണയങ്ങൾ" ഇപ്പോൾഒമ്പതാമത്തെയും പത്താമത്തെയും മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളായി മാറിയിരിക്കുന്നത് ഒരു ചരിത്ര സംഭവമാണ്.

ഡോഗികോയിന് നേരിട്ടുള്ള എതിരാളിയായി സൃഷ്ടിച്ച എതെറിയം  അടിസ്ഥാനമാക്കിയുള്ള ERC-20 ടോക്കണാണ്SHIB ടോക്കൺ. ഈ ടോക്കൺ സ്‌മാർട്ട് കരാറുകളെ പിന്തുണയ്‌ക്കുന്നില്ല, ഒരു അസറ്റും പിന്തുണയ്‌ക്കുന്നില്ല. എന്നിരുന്നാലും, ഇത് ഒരു ഉപയോക്താവിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എളുപ്പത്തിൽ കഴിയുമെന്ന പ്രത്യേകതയുണ്ട്.

യഥാർത്ഥത്തിൽ "ഡോഗികോയിന്റെ കൊലയാളി" ആയി വിഭാവനം ചെയ്യപ്പെട്ട ഷിബ ഇനു നാണയം (SHIB) ഇപ്പോൾമാർക്കറ്റ് ക്യാപ് പ്രകാരം ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസികളിൽ ഒന്നാണ്. SHIB-ന്റെ കഴിഞ്ഞ  ഒരു വർഷത്തെവളർച്ചയുമായി താരതമ്യപ്പെടുത്താൻ വളരെ കുറച്ചു ക്രിപ്റ്റോകൾക്കു മാത്രമേ കഴിയൂ, എന്നാൽ  അതിന്റെ പ്രകടനം ഇതേപോലെ തുടരുമോ എന്ന് പലരും സംശയിക്കുന്നുണ്ട്..

2021 ജൂലൈയിൽ ആരംഭിച്ച വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചായ “ഷിബാസ്വാപ്”( ShibaSwap), SHIB-ലും മറ്റ്നാണയങ്ങളായ BONE, LEASH എന്നിവയിലും താൽപ്പര്യം വളർത്തുന്നത് തുടരാൻ സാധ്യതയുണ്ടെന്ന് ക്രിപ്റ്റോവിദഗ്ധർ സൂചിപ്പിക്കുന്നു..

ഷിബ ഇനു കോയിൻ (SHIB) ഒരു ട്രെൻഡിംഗ് ഹാഷ്‌ടാഗായി മാറുന്ന ആദ്യത്തെ  തീംകോയിൻ അല്ല. വാസ്തവത്തിൽ, നായ്-തീം ഉള്ള ആദ്യത്തെ നാണയം പോലും പ്രശസ്തിയിലേക്ക് കുതിച്ചിരുന്നില്ല.. ഈ വർഷം ആദ്യം,  ടെസ്‌ല ഇലക്ട്രിക് കാർ കമ്പനി ഉടമ എലോൺ മസ്‌ക്, പ്രശസ്ത അമേരിക്കൻ റാപ് സിംഗർ സ്‌നൂപ് ഡോഗ് തുടങ്ങിയ ഉന്നതവ്യക്തികളുടെ  ആവേശഭരിതരായ നിക്ഷേപങ്ങൾ കാരണം പെട്ടെന്ന്  ഡോഗികോയ്ൻ, മൊത്തം മാർക്കറ്റ് ക്യാപ് നോക്കുമ്പോൾ, മികച്ച 10 മത്തെ ക്രിപ്‌റ്റോകറൻസിയായി ഉയർന്നു. ഉടനെ ദീർഘകാല ക്രിപ്‌റ്റോ ഉപയോക്താക്കളിൽനിന്നും, മുഖ്യധാരാ പ്രേക്ഷകരിൽ നിന്നും ഒരുപോലെ വ്യാപകമായ താൽപ്പര്യം വർധിക്കുകയായിരുന്നു.

എലോൺ മസ്‌കും സനൂപ് ഡോഗും മാർക്കറ്റിൽ രംഗപ്രവേശം ചെയ്തപ്പോൾ ഡോഗികോയിൻ ഇഷ്ടതാരമായി. പക്ഷെ, രണ്ട് ടോക്കണുകളുടെയും വിലകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഊഹക്കച്ചവടക്കാർ SHIB-ന്റെ കുറഞ്ഞവിലയിലേക്ക് ആകർഷിക്കപ്പെട്ടിരിക്കാം. എലോൺ മസ്‌കിന്റെ വിവാദമായ “സാറ്റർഡേ നൈറ്റ് ലൈവ്”  എന്ന പരിപാടിയ്ക്ക് തൊട്ടുമുമ്പ്, 2021 മെയ് 8 ശനിയാഴ്ച ഡോഗികോയിന്റെ വില  ഉയർന്നപ്പോൾ, ഷിബ്ന്റെ വില വളരെപിന്നിലായിരുന്നില്ല, എന്നാൽ ഒരു ദിവസം കഴിഞ്ഞ്  എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതും മാർക്കറ്റിൽ നല്ല ചലനം സൃഷ്ടിച്ചു.

ഇന്ന്,ബിനാൻസ്( Binance) ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ SHIB ലിസ്റ്റ്ചെയ്തിട്ടുണ്ട്. SHIB മുഴുവനും ഇത്രയും കുതിപ്പ് കാണുമ്പോൾ ഇപ്പോൾ കാണിക്കുന്ന കുര മാത്രമേയുള്ളോ, പിന്നാലെ കടിയും ഉണ്ടാകുമോ എന്ന ഭയവും നിക്ഷേപകർക്ക് ഇല്ലാതില്ല.

ഈ ഒക്ടോബറിൽ, ക്രിപ്‌റ്റോകറൻസി വിപണി പുതിയ ഉയരങ്ങളിൽ എത്തിയപ്പോൾ, SHIB-യും. മറ്റ് ട്രെൻഡിംഗ്ക്രിപ്‌റ്റോകറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ SHIB-ന്റെ മൂല്യം സാധാരണക്കാരനും താങ്ങാനാവുന്ന ചെറിയ വിലയേ ഉണ്ടായിരുന്നുള്ളു എന്നത്  പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. വിലകൾ ഒരു സെന്റിന്റെ അംശത്തിന്റെ ഒരുഅംശത്തിനോ,  അല്ലെങ്കിൽ ഇപ്പോഴത്തെ വില  $0.000048-നോ ചുറ്റുമായി നിൽക്കുന്നതിനാൽ, ഭാവിഉപയോക്താക്കൾക്ക് നൂറുകണക്കിന്, ആയിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ടോക്കണുകൾസ്വന്തമാക്കാൻ ഇത് പ്രലോഭിപ്പിച്ചേക്കാം. ഡോഗികോയിന് ഇന്നത്തെ വില $0.22 ആണ്.  ഒരൊറ്റ ബിറ്റ്കോയിന്റെ വിലഇന്നേ ദിവസം $57,200 ആയിരിക്കുമ്പോൾ,10ആം സ്ഥാനത്തു നിൽക്കുന്ന ഷിബ ഇന്‌ കുറെ വാങ്ങിക്കൂട്ടാൻ താല്പര്യം തോന്നിയാൽ അത്ഭുതപ്പെടാനില്ല. ഒമൈക്രോൺ, ഷെയർ/ക്രിപ്റ്റോ മാർക്കറ്റുകളിൽ പെട്ടെന്ന് ഇടിവ് രേഖപ്പെടുത്തുമ്പോഴും ബിറ്റ്‌കോയിനിലെ വിശ്വാസം നശിച്ചിട്ടില്ലെന്നു ക്രിപ്റ്റോമാർക്കറ്റു സാക്ഷീകരിക്കുന്നു

ഷിബ ഇനുവിന് $41ബില്യണും, ഡോഗികോയിന് $38 ബില്യണും മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ ഈ ആഴ്ച രേഖപ്പെടുത്തിയിരുന്നു. ഏകദേശം 2 ട്രില്യൺ ഡോളർ കയ്യടക്കി വെച്ചിരിക്കുന്ന ക്രിപ്റ്റോ കറൻസികൾ 2025 ആകുമ്പോഴേക്കും 6.8 ട്രില്യൺ ഡോളർ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ഹെയ്ഡൻ ക്യാപിറ്റൽ പ്രവചിക്കുന്നു.

ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ എന്ന് കേട്ടപ്പോൾ, നടക്കില്ലെന്ന് പണ്ട് നമ്മൾ പറഞ്ഞതാണ്. ഇപ്പോൾ ഏറ്റവും അപകടരഹിത വാഹനം എന്ന് നിലയിലേക്ക് അവയുടെ സ്ഥാനം ഉയർന്നപ്പോൾ, നമുക്ക് അതിന്റെ വിജയസാധ്യതയെപ്പറ്റി ഇപ്പോഴും സംശയവുമായി മുന്നോട്ടുപോകുന്നു. അപ്പോൾ യാതൊരു ഓഫിസുമില്ലാതെ, ഒന്നും കാണാതെ എവിടെയോ നിലവിലുള്ള കമ്പ്യൂട്ടറുകളിൽ വിർച്വൽ/ഓൺലൈൻ ലെഡ്ജറുകളിൽ മാത്രം രേഖയുള്ള ക്രിപ്റ്റോകറൻസികളുടെ വിജയം കൊയ്യുന്നവർ നമുക്ക് ചുറ്റും നമ്മെ നോക്കി ചിരിക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക