Gulf

തൂലികയുടെ മാന്ത്രികതയാല്‍ മലയാളികളെ മയക്കിയ അപൂര്‍വ്വപ്രതിഭയായിരുന്നു ബിച്ചു തിരുമല: നവയുഗം

Published

on

ദമ്മാം: മലയാളികളുടെ പ്രിയ ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.  തൂലികയുടെ മാന്ത്രികതയാല്‍ മലയാളികളെ മയക്കിയ അപൂര്‍വ്വപ്രതിഭയായിരുന്നു അദ്ദേഹമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിലൂടെ പറഞ്ഞു.

പ്രണയവും, വിഷാദവും, തത്ത്വചിന്തയും, മനുഷ്യവികാരങ്ങളും, ഹാസ്യവുമെല്ലാം അത്യപൂര്‍വ്വമായ കൈയടക്കത്തോടെ വാരി വിതറിയ തന്റെ തൂലികയില്‍ പിറന്നു വീണ ഗാനങ്ങളിലൂടെ, മലയാളികളുടെ മനസ്സില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടി. മലയാള സിനിമ ഗാനശാഖയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

ബിച്ചുവിന്റെ രചനാപാടവത്തിന്റെ തെളിവായി നൂറുകണക്കിന് മനോഹരഗാനങ്ങള്‍ ഇന്നും ഒരു തലമുറയ്ക്ക് ഗൃഹാതുരത ഉണര്‍ത്തുന്നു. ഏഴുസ്വരങ്ങളില്‍ ജാലം തീര്‍ത്തു മനുഷ്യ മനസ്സിനെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിച്ചും, ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു ചിന്തിയ്ക്കുന്നതിനൊപ്പം ചിരിയുടെ മേലാടകള്‍ വാരി വിതറിയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അനുവാചകരെ അത്ഭുതപ്പെടുത്തി. കഥാസന്ദര്ഭവും, സംഗീതവും ആവശ്യപ്പെടുന്നതിനനുസരിച്ച് എഴുതപ്പെട്ട പാട്ടുകളില്‍  സംക്ഷിപ്തവും അര്‍ത്ഥപൂര്‍ണ്ണവുമായ വാക്കുകളുടെ പ്രയോഗത്തിലൂടെ കാവ്യഭാവനയും, ബിംബകല്പനയും അതിവിദഗ്ധമായി അദ്ദേഹം വിളക്കിച്ചേര്ത്തു. എണ്പതുകളിലെ സിനിമകളുടെ മുഖമുദ്രയായിരുന്ന കാല്പനികഭാവം അതിമനോഹരമായി വരികളിലേക്ക് ആവാഹിക്കാന് അദ്ദേഹത്തിനു കഴിഞ്ഞു.

എന്നും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നിന്ന് യാത്ര ചെയ്തിട്ടുള്ള ബിച്ചു തിരുമലയുടെ നിര്യാണം മലയാളി സമൂഹത്തിനു തന്നെ ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ തൂലിക സൃഷ്ടിച്ച ഗാനങ്ങളിലൂടെ ആ ഓര്‍മ്മകള്‍ എന്നും കേരളസമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കി

കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ കുവൈറ്റ് ഒഴിവാക്കുന്നു

60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്

ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം  

ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

വിദേശത്തു നിന്നെത്തുവരുടെ ക്വാറന്റൈന്‍: പ്രവാസി ലീഗല്‍സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 - മത് ഭരണ സമിതി നിലവിൽ വന്നു

റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു

View More