fokana

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

സുമോദ് നെല്ലിക്കാല

Published

on

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന ഐ.എന്‍.സി) ഏക ദിന കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയ എയര്‍ പോര്‍ട്ടിനു സമീപമുള്ള മാരിയറ്റ് ഹോട്ടലില്‍ വച്ച് മുന്‍ തീരുമാന പ്രെകാരം വിജയകരമായി നടത്തപ്പെട്ടു. വിനോദ് കേയാര്‍കെ ആയിരുന്നു കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍.

കാലം ചെയ്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത യോടുള്ള ആദരസൂചകമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നഗര്‍ എന്നാണ് കണ്‍വെന്‍ഷന്‍ അങ്കണത്തിനു നാമകരണം ചെയ്തിരുന്നത്.

മാര്‍ ക്രിസോസ്റ്റം അനുസ്മരണത്തോടു കൂടി ആരംഭിച്ച യോഗത്തില്‍ റെവ: സജി പാപ്പച്ചന്‍, ജേക്കബ് പടവത്തില്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

ബിസിനസ്സ് സെമിനാറില്‍ ബാബു ഉത്തമന്‍ സി.പി.എ  പങ്കെടുത്തു സംസാരിച്ചു. ജോസഫ് കുരിയാപ്പുറം മോഡറേറ്റര്‍ ആയിരുന്നു.

സുധാ കര്‍ത്തയുടെ അധ്യക്ഷതയില്‍ നടന്ന പൊതു യോഗത്തിനു ശേഷം നടന്ന ഇലെക്ഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജോസഫ് കുരിയാപ്പുറം, കമ്മീഷണര്‍ മാരായ രാജു സഖറിയാ, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു.  ഇലക്ഷന്‍ സമാധാനപരമായിരുന്നു.

202123  വര്‍ഷത്തെ ഭാരവാഹികള്‍: പ്രെസിഡന്‍റ്റ്: ജേക്കബ് പടവത്തില്‍ (രാജന്‍ ഫ്‌ലോറിഡ), സെക്രട്ടറി: വര്‍ഗീസ് പാലമല (ചിക്കാഗോ), ട്രഷറര്‍:  എബ്രഹാം കളത്തില്‍ (ഫ്‌ലോറിഡ) എക്‌സി. വൈസ് പ്രസിഡന്റ്: ഡോ: സുജ ജോസ് (ന്യു ജേഴ്‌സി), വൈസ് പ്രസിഡന്റ്: എബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി), അസോസിയേറ്റ്  സെക്രട്ടറി: ജേക്കബ് ചാക്കോ (റെജി ഫിലാഡല്‍ഫിയ), അഡീഷണല്‍ അസോസിയേറ്റ്  സെക്രട്ടറി: ബാല എസ്. വിനോദ്, അസോസിയേറ്റ്  ട്രഷറര്‍: അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (റോക്ക് ലാന്‍ഡ്), അഡീഷണല്‍ അസോസിയേറ്റ്  ട്രഷറര്‍: ജൂലി ജേക്കബ്. വനിതാ  ഫോറം ചെയര്‍: ഷീല ചേറു.

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍: വേണുഗോപാല്‍ പിള്ള, ഷാജി സാമുവല്‍, പി.കെ. സോമരാജന്‍, വിത്സണ്‍ ടി. ബാബുക്കുട്ടി, ബിനു പോള്‍, ക്രിസ് തോപ്പില്‍, ലൂക്കോസ് മാളികയില്‍, സെലീന ഓലിക്കല്‍, ജോബി തോമസ്, ജോണ്‍ ഇളമത

ഓഡിറ്റേഴ്‌സ്: സുമോദ് റ്റി നെല്ലിക്കാല, അനില്‍ കുറുപ്പ്  
റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍:  ജോര്‍ജി തോമസ് (റീജിയന്‍ 3, ന്യു ജേഴ്‌സി)  തോമസ് ജോര്‍ജ് (റീജിയന്‍ 5) ഷൈജു എബ്രഹാം (റീജിയന്‍ 8)

ബോര്‍ഡ് ഓഫ് ട്രസ്റ്റീ: വിനോദ് കേയാര്‍കെ, രാജു സഖറിയാ, അലക്‌സ് തോമസ്, ജോസഫ് കുരിയാപ്പുറം, തമ്പി ചാക്കോ, അലോഷ് അലക്‌സ്, സുധാ കര്‍ത്താ, ടോമി കോക്കാട്ട്.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രെസിഡന്‍റ്റ് ജെയിംസ് പടവത്തില്‍ പദവി ഏറ്റെടുത്തു കൊണ്ട് നടത്തിയ പ്രെസംഗത്തില്‍ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനം നടത്തപ്പെടുമെന്നു അദ്ദേഹം അറിയിച്ചു. അടുത്ത കണ്‍വന്‍ഷന്‍  2023 ല്‍ ഫ്‌ലോറിഡയില്‍ വച്ച് നടത്തപ്പെടുമെന്നും അതിലേക്കു കുടുംബ സമേതം എല്ലാ സുഹൃത്തുക്കളെയും സ്വാഗതം  ചെയ്യുന്നതായും അദ്ദേഹം പ്രെസ്താവിക്കുകയുണ്ടായി.

 ഒരു തത്വത്തിന്റെ പേരിലാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും, കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നാഷണല്‍ കമ്മറ്റിയും ബോര്‍ഡ് ഓഫ് ട്രസ്റ്റിയും ഒരു വര്‍ഷത്തേക്ക് മാറ്റി വച്ച ഇലക്ഷന്‍ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ തന്നെ നടത്താന്‍ സാധിച്ചത്തില്‍ പൂര്‍ണ സംതൃപ്തി ഉള്ളതായും നേതാക്കള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫിലാഡല്‍ഫിയയിലെ മില്‍ബേണ്‍  ബോറോയില്‍ കോണ്‍സ്റ്റബിള്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ  ചടങ്ങില്‍ ആദരിച്ചു.

സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു. റെജി ജേക്കബ് ആയിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാം എം സി.

Facebook Comments

Comments

 1. AK

  2021-08-03 18:36:58

  This is in response to Well-Wisher’s irresponsible comment. When you conduct Fans Association meetings and publish them in the media, we never attempt to throw cheap shots at you or make despicable comments. We understand how annoyed and impaired you guys are to post comments trying to sully the legitimate Fokana leaders, members and its well-wishers as much and as many times as possible. You guys need cane therapy periodically on your shriveled butts. Refrain from posting unwanted and unparliamentary comments which only beget ruthless responses from us. Throw down the gauntlet and we are ready to take it.

 2. Ss

  2021-08-03 16:07:34

  Hello Fokana Well wisher, rather than hide behind the curtain and make comments like a delusional and delirious, if you think you have a huge gut, come out like a warrior and fight the legitimacy of current leaders of Fokana elected legitimately by the Malayalees who have not yet lost mental equilibrium. How dare you allege the democratically elected office bearers “fake”? What pieces of evidence do you have to scream “fake” recklessly . It is a pity .

 3. Fokana Well Wisher

  2021-08-03 03:22:35

  Joke of the year : Fake associations, Fake leaders , Don’t try to ridicule American/ Canadian Malayalees. Fake president, Fake Secretery, Fake Executive Vice President etc They didn’t even get one association from there states. Oh No Worries They are super smart to make their own association with their own spouses and kids . What a desire to serve American / Canadian Malayalees . A big Salute 🙏🙏🙏🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

View More