fokana

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

Published

on

 
ന്യു യോർക്ക്: ഒൻപതു മാസത്തിനു ശേഷം സുധാ കർത്താ വിരമിക്കുകയും ജേക്കബ് (രാജൻ) പടവത്തിനെ (ഫ്ലോറിഡ) ഫൊക്കാന പ്രസിഡന്റായി (2021-23) തെരെഞ്ഞെടുക്കുകയൂം ചെയ്തു. ചിക്കാഗോയിൽ നിന്നുള്ള വർഗീസ് പാലമലയിലാണ് ജനറൽ സെക്രട്ടറി.
 
ന്യു യോക്ക് ലഗ്‌വാര്ഡിയ മാരിയറ്റിൽ നടന്ന  ഏകദിന കൺവൻഷനിൽ ഇലക്ഷനു  ജോസഫ് കുര്യപ്പുറം മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറും രാജു സഖറിയാ, ജോർജ് ഓലിക്കൽ എന്നിവർ കമ്മീഷണർമാരുമായിരുന്നു.
 
മറ്റു ഭാരവാഹികൾ: ഡോ. സുജ ജോസ് (എക്സി. വൈസ് പ്രസിഡന്റ്-ന്യു ജേഴ്‌സി)  എബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റ്-ഷിബു വെണ്മണി), എബ്രഹാം കളത്തിൽ (ട്രഷറർ-ഫ്ലോറിഡ) ജേക്കബ് ചെറിയാൻ (അസോസിയേറ്റ്  സെക്രട്ടറി) ബാല എസ. വിനോദ് (അഡീഷണൽ അസോസിയേറ്റ്  സെക്രട്ടറി) അലക്‌സാണ്ടർ പൊടിമണ്ണിൽ (അസോസിയേറ്റ്  ട്രഷറർ-റോക്ക് ലാൻഡ്) ജൂലി ജേക്കബ് (അഡീഷണൽ അസോസിയേറ്റ്  ട്രഷറർ)
 
 
ഷീല ചേറു (വനിതാ  ഫോറം ചെയർ) 
 
നാഷണൽ കമ്മിറ്റി അംഗങ്ങൾ: വേണുഗോപാൽ പിള്ള, ഷാജി സാമുവൽ, പി.കെ. സോമരാജൻ, വിത്സൺ ടി. ബാബുക്കുട്ടി, ബിനു പോൾ, ക്രിസ് തോപ്പിൽ, ലൂക്കോസ് മാളികയിൽ, സെലീന ഓലിക്കൽ.
 
റീജിയണൽ വൈസ് പ്രസിഡന്റുമാർ: ജോസഫ് കുന്നേൽ (റീജിയൻ -1) ജോർജി തോമസ് (റീജിയൻ -3, ന്യു ജേഴ്‌സി)  തോമസ് ജോർജ് (റീജിയൻ 5) ഷൈജു എബ്രഹാം (റീജിയൻ 8) 
 
 
യോഗത്തിൽ സന്നിഹിതരായവരെ മാത്രമേ തെരെഞ്ഞെടുത്തിട്ടുള്ളൂവെന്നു ജോസഫ് കുര്യപ്പുറം പറഞ്ഞു 
ഇലക്ഷൻ പൂർത്തിയായിട്ടില്ലെന്നും അവശേഷിക്കുന്ന  സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനങ്ങൾ നടത്തുമെന്നും പുതിയ പ്രസിഡന്റ് രാജൻ പടവത്തിൽ  പറഞ്ഞു. അടുത്ത കൺവൻഷൻ 2023-ൽ ഫ്‌ലോറിഡയിൽ നടത്തും.
 
എണ്ണത്തൽ കുറവെങ്കിലും കഴിവും കാതലുമുള്ള സംഘടനയായി പഴയ പ്രതാപത്തിലേക്കു തിരിച്ചു പോകാൻ നമുക്കാകുമെന്നു സ്ഥാനമൊഴിഞ്ഞ  പ്രസിഡന്റ് സുധാ കർത്താ പറഞ്ഞു.
 
കഴിഞ്ഞ വർഷം  കോവിഡ് ശക്തിപ്പെട്ടപ്പോൾ നാഷണൽ കമ്മിറ്റിയുടെയും ബോർഡ് ഓഫ് ട്രസ്റ്റിയുടെയും സംയുക്ത യോഗമാണ് ഇലക്ഷൻ ഒരു വർഷം  നീട്ടാൻ തീരുമാനിച്ചതെന്ന്   വിനോദ് കെയാര്കെ പറഞ്ഞു . ഇന്നാണ് ഒരു വർഷം   തികയുന്നത്. 
 
 
അന്ന്  ആ തീരുമാനമെടുത്തവരിൽ ചിലർ അതിനു വിപരീതമായി പ്രവർത്തിച്ചു പിരിഞ്ഞു പോയി. മെരിലാൻഡിൽ അവർ കൊടുത്ത രണ്ട് കേസും തള്ളിപ്പോയി. ക്വീൻസ് കൗണ്ടിയിൽ കേസ് ഇപ്പോഴും തുടരുന്നു.
 
ഒരു തത്വത്തിന്റെ പേരിലാണ് തങ്ങൾ നിലകൊണ്ടതെന്നു എക്സി. വൈസ് പ്രസിഡന്റ് ഡോ സുജ ജോസ് പറഞ്ഞു.  
 
ഫിലാഡൽഫിയയിലെ മിൽബേൺ  ബോറോയിൽ കോൺസ്റ്റബിൾ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ  ചടങ്ങിൽ ആദരിച്ചു. സിവിലിയൻ തലത്തിൽ പോലീസിന്റെ  ചുമതലകൾ ആണ് കോൺസ്റ്റബിളിനുള്ളത്.   ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടാൻ ഇത് സഹായിക്കും 
 
സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു. 
 
 
രാവിലെ ആരംഭിച്ച കൺവെൻഷനിൽ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ പേർ  പങ്കെടുത്തു. 
 
ഫൊക്കാനയിൽ വിവിധ തലത്തിൽ  ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാവാണ് രാജൻ പടവത്തിൽ. സൗമ്യനും എല്ലാവരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും. വിവിധ സംഘടനകളിലും പ്രവർത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ചിട്ടിട്ടുണ്ട്. ചിക്കാഗോയിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു  ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ. 
more photos
 

Facebook Comments

Comments

 1. Sheela Cheru

  2021-08-02 15:21:02

  Im not interested to play politics and never encourage ! I’m also brave enough to comment as my own and proud to be myself! Being Committed is a great quality not funny! And I do believe a well wisher is a great team player and a supporter of the team specially when use same title !

 2. Fokana Well Wisher

  2021-08-02 02:57:08

  ഇതു വരെയും ഒരു മീറ്റിംഗും കൂടാത്ത പല സംഘടനകളെ ചേർത്ത് വിളിച്ചു കൂട്ടിയ മീറ്റിംഗാണ് ഫൊക്കാനാ എന്ന പേരിൽ നടത്തുന്നത്. ഫ്‌ലോറിഡയിൽ മാത്രം 3 പുതിയ സംഘടനകൾ പുതുതായി രജിസ്റ്റർ ചെയ്തു. മലയാളീ അസ്സോസിയേഷൻ ഓഫ്‌ ഒർലാണ്ടോ inc, ഫൊക്കാനാ inc, എം എ എസ് എഫ് inc, ഫ്‌ളോറിഡ മലയാളി അസ്സോസിയേഷൻ inc, എന്നിവ. ജേക്കബ് പടവത്തിൽ അങ്ങനെ ഒരു സംഘടനയിൽ നിന്നും ആണ്‌. താനും മകളും മരുമകനും കൂടി രജിസ്റ്റർ ചെയ്തു, ഒരു വര്ഷം പോലും തികയാത്ത സംഘടനയാണിത്. ഒരു മീറ്റിംഗും നടത്തിയതായി ആരും കേട്ടിട്ടില്ല. ഇതിനു എങ്ങനെ fake ഫൊക്കാനാ അംഗത്വം കിട്ടി ??? സുജാ ജോസ് പ്രതിനിധീകരിക്കുന്നത് പുതുതായി ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്‌ത കൈരളി ആര്ട്സ് ക്ലബ് inc എന്ന സംഘടനയിൽ നിന്നും. രജിസ്റ്റർ ചെയ്തത് 8/15/2020. 1 വര്ഷം പോലും ആയിട്ടില്ല. ഒരു മീറ്റിംഗ് പോലും കൂടിയിട്ടില്ല, ഇതിനു എങ്ങനെ fake ഫൊക്കാനാ അംഗത്വം കിട്ടി ??? Sheela Cheru lives in Houston for last couple of days but coming to Fokana from a New York association- what a commitment . Very funny.

 3. Sheela Cheru

  2021-08-01 16:57:05

  Thank You for coming and sharing the news Emalayalee! We appreciate your Journalistic spirit to see everyone equal! Way to go Team FOKANA!

 4. CHAKKAPPAN

  2021-08-01 15:40:46

  "രാവിലെ ആരംഭിച്ച കൺവെൻഷനിൽ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ പേർ പങ്കെടുത്തു". എന്തും എഴുതിക്കോ ആനേ..പക്ഷെ, ഇത് ഇത്തിരി കൂടിപ്പോയി

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

View More