മാനസയെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ മോഷ്ടിച്ചതെന്ന് സംശയം. തോക്ക് ലഭിച്ചതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്നത് സംബന്ധിച്ച് തലശേരി പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രഖിലിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍നിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്. ബാലസ്റ്റിക് വിദഗ്ധര്‍ വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി ഇന്നും പരിശോധന നടത്തും.