FILM NEWS

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

Published

on


മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര. തന്നെ സ്വന്തം വീട്ടിലിട്ട് ചുംബിക്കാന്‍ ശ്രമിച്ചെന്നും ശില്‍പ്പാഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നും പറഞ്ഞു. കുന്ദ്രയെ തള്ളിമാറ്റി താന്‍  വാഷ്‌റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം നല്‍കിയിരിക്കുന്ന മൊഴി. മഹാരാഷ്ട്ര സൈബര്‍ സെല്ലിന് മുമ്പാകെയാണ് നടി മൊഴി നല്‍കിയത്.  തിങ്കളാഴ്ചയാണ്  മൊഴി കൊടുത്തത്. 2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര തന്റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27 ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്.

ഇതിന് പിന്നാലെ തന്റെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ കുന്ദ്ര പിടിച്ച് ചുംബിച്ചെന്നും എന്നാല്‍ വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധത്തിന് താല്‍പ്പര്യം ഇല്ലായിരുന്നെന്നും ബിസിനസിനായി ശാരീരിക ബന്ധത്തിന് ഇല്ലായിരുന്നെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തന്റെയും ശില്‍പ്പാഷെട്ടിയുടെയും ബന്ധത്തില്‍ പൊരുത്തക്കേടാണെന്നും വീട്ടില്‍ സുഖകരമായ അന്തരീക്ഷമല്ലെന്നും കുന്ദ്ര തന്നോട് പറഞ്ഞു. എന്നാല്‍ കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമിലേക്ക് ഓടിക്കയറിയെന്നും ഭയന്നു പോയെന്നും ഷെര്‍ലിന്‍ നല്‍കിയ മൊഴിയിലുണ്ട്. 
ഷെര്‍ലിന്റെ പരാതിയില്‍  രാജ്കുന്ദ്രയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍  കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഒരു വീഡിയോ സ്റ്റേറ്റ്മെന്റും ഷെര്‍ലിന്‍ ചോപ്ര സൈബര്‍ പോലീസിന് കൊടുത്തിട്ടുണ്ട്. പോര്‍ണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര ഇപ്പോള്‍. 
കേസില്‍ ശില്‍പ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലില്‍ ഹോട്ട്സ്പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ്പ രാജി വച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ, രാജിന്റെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹര്‍ജി വ്യാഴാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.  മാസത്തിനിടെ  മാത്രം പോണ്‍ ആപ്പ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.

രാജ് കുന്ദ്രയുടെയും ഭാര്യ ശില്‍പ്പ ഷെട്ടിയുടെയും ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫീസിലും മുംബൈ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അശ്ലീല ഉള്ളടക്കമുള്ള 48 ടെറാ ബൈറ്റ് ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. കുന്ദ്രയുടെ ആപ്പായ ഹോട്സ്പോട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട നാലു ജീവനക്കാരെ കേസില്‍ പൊലീസ് സാക്ഷികളാക്കിയിട്ടുണ്ട്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ നിന്നും നിലവില്‍ ആപ്ലിക്കേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്ലാന്‍ ബി എന്ന നിലയില്‍ ബോളിഫെയിം എന്ന ആപ്പ് ലോഞ്ച് ചെയ്യാന്‍ കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങി നല്ല വിശേഷം

റിസബാവയ്‌ക്ക്‌ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്

ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ആമസോണ്‍ പ്രൈമില്‍ റിലീസ്

ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

'ഒറ്റ്‌' ചാക്കോച്ചനും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ദ്വിഭാഷാ ചിത്രം

അഞ്ഞൂറാനെപ്പോലെ മാന്നാര്‍ മത്തായിയെപ്പോലെ ജോണ്‍ ഹൊനായ് ഇന്നും ഓര്‍?മ്മിക്കപ്പെടുന്നു; സംവിധായകന്‍ സിദ്ദിഖ്

കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെ; കമന്റിന് റിമ കല്ലിങ്കല്‍

ലവ് ജിഹാദ് എന്നാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമെന്നുമാണോ? ബോളിവുഡ്താരം നസറുദ്ദീന്‍ ഷാ

'മിഷന്‍ കൊങ്കണ്‍', ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു

അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്

സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് വിതരണം നടത്തി

തമിഴ് സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

പരാക്രമത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ജൂഹി രുസ്താഗിയുടെ അമ്മ അപകടത്തില്‍ മരിച്ചു

മമ്മൂട്ടി സുബ്രന്റെ മരണത്തിൽ വേദനയോടെ മെഗാസ്റ്റാര്‍

പുരസ്‌കാരം നേടി കാടകലം

`ആയിഷ' ആദ്യ മലയാള അറബിക്‌ ചിത്രവുമായി മഞ്‌ജു വാര്യര്‍

അണ്ണാത്തെ-റിലീസ്‌ നവംബര്‍ നാലിന്‌; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

View More