Image

ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം

Published on 29 July, 2021
ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം
നടന്‍ ജനാര്‍ദ്ദനന്‍ മരണപ്പെട്ടുവെന്ന് വ്യാജ പ്രചരണത്തിന് പിന്നാലെ വിശദീകരണവുമായി ആരാധകര്‍. താരവുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടന് യാതൊരു പ്രശ്നവുമില്ലെന്ന് ആരാധകരും പറയുന്നു. 

മലയാളത്തിലെ നടന്മാര്‍ക്കെതിരെ മുന്‍പും സമാന പ്രചരണങ്ങളുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രം​ഗത്തുവരാറുണ്ട്. യാതൊരു വസ്തുതയുമില്ലാത്ത ഇത്തരം പ്രചരണങ്ങള്‍ നിയമവിരുദ്ധമാണ്. നേരത്തെ കേരള പൊലീസും ഇത്തരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക