Image

വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

Published on 28 July, 2021
വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇളയ ദളപതി വിജയ്.  കര്‍ണാടകയില്‍ നിന്നുള്ള ആരാധകര്‍ വിജയ്ക്ക് സമ്മാനമായി അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ നിര്‍മിച്ചതായി ആണ് പുതിയ റിപ്പോര്‍ട്ട്.  മംഗലാപുരം സ്വദേശികളായ ആരാധകരാണ്  പ്രതിമ നിര്‍മിച്ച്ത്.
മാത്രമല്ല,  ഈ പ്രതിമ ചെന്നൈയിലെത്തിച്ച് ഇവര്‍ വിജയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസില്‍ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനമെന്നാണ് സൂചന.

വിജയ് ഇപ്പോള്‍ പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണത്തിലാണ്.  നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്.  സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് ആണ്.  തെന്നിന്ത്യയില്‍ രജനികാന്തിന് ശേഷം ഏറെ ആരാധകരുള്ള താരമാണ് ഇപ്പോള്‍ വിജയ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക