ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ മലയാളികള്‍ ചേര്‍ന്നൊരുക്കുന്ന സംഗീത ദൃശ്യാവിഷ്കാരമായ 'കാരുണ്യ സംഗീതയാത്ര'യുടെ ചിത്രീകരണത്തിന് ക്യൂന്സ്ലന്ഡില് തുടക്കമായി.
വേള്‍ഡ് മദര്‍ വിഷന്റെ ബാനറില്‍ ജോയി കെ. മാത്യു നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന സംഗീത ദൃശ്യാവിഷ്കാരത്തിന്റെ ചിത്രീകരണം ക്യൂന്സ്ലന്ഡിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ വാലിയിലാണ് പുരോഗമിക്കുന്നത്.
ദീപു, ഷിബു പേള്‍, ബീന, സിജു, ഡോ. പ്രഷി, ബിനോയ്, സിജു, സജി പഴയാറ്റില്‍, ജില്‍മി, ജോനാ, ഐറിന്, പോള്‍, സോണി, ത്രേസ്യാമ്മ, ഉദയ്, റിജേഷ്, കെ.വി.സൗമ്യ, അരുണ്‍, ദീപ തുടങ്ങിയവര്‍ അണിനിരക്കുന്ന കാരുണ്യ സംഗീത യാത്രയുടെ രചന സംഗീതം ജയ്മോന് മാത്യു നിര്‍വഹിക്കുന്നു.
നിര്‍മാണ നിയന്ത്രണം ദീപു ജോസഫും ഛായാഗ്രഹണം ആദം കെ. അന്തോണിയും ആഗ്നെസും തെരേസും ചേര്‍ന്ന് ഒരുക്കുന്നു. ഓഗസ്റ്റ് 15ന് ക്യൂന്സ്ലന്ഡിലെ ബണ്ടബര്ഗിലാണ് റിലീസ്.