Gulf

പ്രവാസി പുനരധിവാസത്തിന് കേരള ബജറ്റില്‍ നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം : നവയുഗം

Published

on

ദമ്മാം: പ്രവാസിക്ഷേമത്തിനും പ്രവാസി പുനഃരധിവാസത്തിനും കൂടുതല്‍ തുക മാറ്റി വെച്ച കേരള ബജറ്റിനെ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ മനസ്സിലാക്കി പുതിയ നികുതികള്‍ ഒന്നും അടിച്ചേല്‍പ്പിയ്ക്കാതെയും, കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചും, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്കിയുമുള്ള ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചത്. ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ചതില്‍ അദ്ദേഹത്തെ നവയുഗം അഭിനന്ദിയ്ക്കുന്നു.
 
പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തുകയും ഏറെ പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോര്‍ക്ക സെല്‍ഫ് എംപ്ലോയെന്റ് സ്‌കീം പ്രകാരം, വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.

മൈക്രോ, സ്മാള്‍, മീഡിയം സ്ഥാപനങ്ങള്‍ തുടങ്ങി സ്വയം തൊഴില്‍ കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് ഈ ബജറ്റില്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.  എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും, നിലവിലുള്ള എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കുന്ന ബജറ്റില്‍ ഇത്തരത്തില്‍ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
 
വ്യവസായ വകുപ്പ് നിലവില്‍ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും, നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും നല്‍കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തിയിട്ടുണ്ട്.

തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ കേരള ബജറ്റ്, ഇടതുപക്ഷ സര്‍ക്കാര്‍ ഇന്നുവരെ നടപ്പിയിട്ടുള്ള വികസന, സാമൂഹ്യക്ഷേമ നയങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. 

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ജനങ്ങളോടും, പ്രവാസികളോടുമുള്ള പ്രതിബന്ധത വെളിവാക്കുന്ന ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ചതില്‍ കേരളസര്‍ക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദി കലാസംഘം ഈദ് സംഗമം നടത്തി

പല്‍പക് വനിതാവേദി ശുദ്ധജല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

കുവൈറ്റില്‍ 'സുകൃത പാത' ഓഗസ്റ്റ് ഒന്നിന്

കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി വര്‍ധിപ്പിക്കാന്‍ ആലോചന

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ട്രാന്‍സിറ്റ് രാജ്യങ്ങള്‍ വഴി കുവൈറ്റില്‍ പ്രവേശിക്കാം

കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാര്‍ക്ക് ധനസഹായം: ഇന്ത്യന്‍ എംബസിക്ക് കല കുവൈറ്റിന്റെ അഭിനന്ദനം

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍നിന്ന് കുവൈറ്റിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഓഗസ്റ്റ് 10 വരെ റദ്ദാക്കി

നാട്ടിൽ വെക്കേഷനുപോയപ്പോൾ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

കെ.പി.എ ഹിദ്ദ് ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

View More