-->

FILM NEWS

നായാട്ടിനെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചന്‍

ആശ എസ് പണിക്കര്‍

Published

on

നായാട്ട് സിനിമയെ പ്രശംസിച്ച് നടിമഞ്ജു  സുനിച്ചന്‍ എഴുതിയപോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സിനിമ കണ്ടതിനു ശേഷം നെഞ്ചത്ത് ഒരു കരിങ്കല്ല് കയറ്റി വച്ച അവസ്ഥയായിരുന്നുവെന്ന് നടി പറയുന്നു. അഭിനയിക്കുന്ന സിനിമകളില്‍ മേക്കപ്പ് ഇടാറില്ല എന്ന് നിമിഷ സജയനു നേരെ ഉയരുന്ന വിമര്‍ശനങ്ങളോടും മഞ്ജു സുനി പ്രതികരിക്കുന്നുണ്ട്. 

മഞ്ജു സുനിച്ചന്റെ വാക്കുകള്‍:- 
''മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, എന്താണ് നിങ്ങള്‍ ഈ ചെയ്തു വച്ചിരിക്കുന്നത്. 
എവിടെ നിന്നു കിട്ടി നിങ്ങള്‍ക്കീ ആര്‍ട്ടിസ്റ്റുകളെ? എവിടെ നിന്നു കിട്ടി ഈ കഥ? 
ഇന്നലെ രാത്രി അറിയാതെ അറിയാതെ ഒന്ന് കണ്ടു  പോയി. പിന്നെ ഉറങ്ങാന്‍ കഴിയണ്ടേ. നിങ്ങള്‍ ഒരു കരിങ്കല്ല് നെഞ്ചത്ത് കയറ്റി വച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി. ജോജൂ ചേട്ടാ നിങ്ങള്‍ എന്തൊരു അച്ഛനാണ് നിങ്ങള്‍. ഏറ്റവും ചിരി വന്നത് മകളുടെ മോണോ ആക്ട് വീട്ടില്‍ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയന്‍ ഇപ്പോഴും മനസില്‍ നിന്നും പോകുന്നില്ല. നിങ്ങള്‍ തൂങ്ങിയാടിയപ്പോള്‍ ഞങ്ങള്‍ ആകെ അനിശ്ചിതത്വത്തിലായിപ്പോയല്ലോ. ആ മകള്‍ ഇനിയെന്തു ചെയ്യും? 
മിസ്റ്റര്‍ ചാക്കോച്ചന്‍, നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും പ്രവീണ്‍ മൈക്കിള്‍.  പറഞ്ഞും എഴുതിയും വയ്ക്കാന്‍ പറ്റുന്ന പ്രകടനമല്ല നിങ്ങളുടേത്. എന്തൊക്കെയോ ഉളളിലൊതുക്കി പ്രേക്ഷകനെ കണ്‍ഫ്യൂഷടിപ്പിച്ചിട്ടാണ് നിങ്ങള്‍ ഇടിവണ്ടിയില്‍ കയറി പോയത്. 

നിമിഷ സജയന്‍ മേക്കപ്പ് ഇടത്തില്ലയോ? എന്ന് ആരോ എന്തരോ ഇച്ചിരി നാള്‍ക്കു മുമ്പ് കൊച്ചിനോട് പറയുന്നതു കേട്ടു. അതിനെയെല്ലാം പൊളിച്ചടുക്കി കൊടുത്തു  മോളേ നീ. സ്‌നേഹം മാത്രം. പിന്നെ മോനേ ബിജു, (ദിനീഷ് ആലപ്പുഴ) എന്തൊരഹങ്കാരമായിരുന്നു നിന്റെ മുഖത്ത്. അടിച്ച് താഴത്തിടാന്‍ തോന്നി. കുറച്ച് പാവങ്ങളെ ഇട്ടോടിച്ചപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ. ഇതൊക്കെ സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയ ആവലാതികളാണ്. 

അഭ്രപാളിയില്‍ ഇനിയും ഒരുപാട്  പോലീസ് വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്ന ശ്രീ.അനില്‍ നെടുമങ്ങാടിന്റെ മറ്റൊരു പോലീസ് വേഷം. അല്‍പ്പം വിഷമത്തോടെയാണ് കണ്ടിരുന്നത്. കൂടെ യമയുടെ എസ്.പി അനുരാധ കിടുക്കി. മനോഹരമായോരു സിനിമ ഞങ്ങള്‍ക്ക് നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. 
ഡയറക്ഷന്‍, സിനിമാട്ടോഗ്രാഫി, കാസ്റ്റ്, കോസ്റ്റ്യൂം എല്ലാം പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളില്‍ വന്നവരും ആടിത്തിമിര്‍ത്തിട്ട് പോയി. ഇരയെ വേട്ടയാടാന്‍ നായാട്ടിനു വരുന്നവന്‍ മറ്റൊരുവനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല; ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി;രാജ് കുന്ദ്ര

നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി

മകള്‍ക്കൊപ്പം ഡാന്‍സ് റീലുമായി പൂര്‍ണിമ; വിഡിയോ

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി 'ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന് 'അവര്‍ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്. മികച്ച പ്രതികരണം നേടി ട്രെയിലര്‍.

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

രാധേ ശ്യാം ഒടിടി റിലീസിന്; പ്രഭാസ് ചിത്രത്തിന് ലഭിച്ചത് 400 കോടിയെന്ന് റിപ്പോര്‍ട്ട്

മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍

മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്

ആക്ഷന്‍ ത്രില്ലര്‍ 'ട്രിപ്പിള്‍ വാമി; നീസ്ട്രിമില്‍ എത്തി

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'

'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

''വാപ്പ വേറെ വിവാഹം കഴിക്കുന്നതില്‍ ഉമ്മയ്ക്ക് സന്തോഷം മാത്രം'' അനാര്‍ക്കലി മരയ്ക്കാര്‍

അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം, പുത്തന്‍ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

തവള അമ്മച്ചി എന്ന് കമന്റ്, പറ്റിയ മറുപടി കൊടുത്ത് സുബി സുരേഷ്

കുട്ടികള്‍ ഇല്ലെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; ഗായകന്‍ വിധുവും ഭാര്യയും

ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

നിര്‍മ്മാതാവിന് എതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി വിശാല്‍

ഒരു ദിവസത്തെ നിര്‍മ്മാണ ചെലവ് ലക്ഷങ്ങള്‍; ‘ബറോസി’ന്റെ ഷൂട്ടിംഗ് ചെലവ് വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

ഫേക്ക് അലര്‍ട്ട്: ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍

ചെയ്തത് തെറ്റ്, രാജുവേട്ടന്‍ ക്ഷമിക്കണം; സൂരജിനു മാപ്പ് നല്‍കി പൃഥ്വിരാജ്

ഒ.ടി.ടി റിലീസിന് ഇല്ല,കേശു ഈ വീടിന്റെ നാഥന്‍ തിയേറ്ററുകളില്‍ തന്നെ

മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്

'കരടിക്കഥക'ള്‍ ; കുറിപ്പ് പങ്കുവച്ച് ഉത്തര ഉണ്ണി

ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, : ക്ലബ് ഹൗസില്‍ ഇല്ലന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍

പ്രേമത്തിലെ മലര്‍ മിസ്സായി ആദ്യം പരിഗണിച്ചത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

View More