-->

America

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

Published

on

ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഫ്ലോറിഡയിലേക്ക് താമസം മാറുന്നതിനു പിന്നിൽ?

പല ഘടകങ്ങൾ പരിഗണിച്ചാണ് ആളുകൾ തങ്ങളുടെ താമസം എവിടെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ജോലി സ്ഥലത്തേക്ക് പോകാനുള്ള സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതശൈലി, കാലാവസ്ഥ,  എന്നിങ്ങനെയുള്ള കാര്യങ്ങൾ  വിലയിരുത്തിയാണ് താമസസ്ഥലം നിശ്ചയിക്കുന്നത്. 

കാലങ്ങളായി താമസിച്ചുവരുന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനടണമെങ്കിൽ അതിന് പിന്നിൽ അത്രമേൽ പ്രാധാന്യം അർഹിക്കുന്ന കാരണം കാണും. 2019 മുതൽ 2021 വരെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഫ്ലോറിഡയിലേക്ക് ആളുകളുടെ ഒഴുക്ക് കൂടിയതായി കണക്കുകൾ സൂചിപ്പിക്കുമ്പോൾ അതിന്റെ പ്രധാന കാരണം കോവിഡ് തന്നെയാണ്.

ന്യൂയോർക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ കാലയളവിൽ ഫ്ലോറിഡയിലേക്ക് ജീവിതം പറിച്ചുനട്ടത്. 1,04,940 ന്യൂയോർക്കുകാർ. ന്യൂജേഴ്‌സി (53,901 പേർ), ജോർജിയ (48,143 പേർ ), ഇല്ലിനോയി (46,042 പേർ ), കാലിഫോർണിയ (43,801 പേർ) എന്നീ സംസ്ഥാനക്കാരും യഥാക്രമം തൊട്ടുപിന്നിലുണ്ടെന്നാണ് കണക്ക്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് പകരം കുട്ടികൾക്ക് സ്‌കൂളിലെത്തി പഠിക്കാൻ അവസരം ഒരുക്കുന്നു എന്നത് തന്നെയാണ് ഫ്ലോറിഡയിലേക്ക് കൂടുതൽ പേർ ആകൃഷ്ടരാകുന്നതിന് ഒരു കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. 

സെപ്റ്റംബർ 2020 നും മാർച്ച് 2021 നും ഇടയിൽ 33,565 പേരാണ് തങ്ങളുടെ ന്യൂയോർക്ക് ഡ്രൈവിംഗ് ലൈസൻസ് ഫ്ളോറിഡയിലേക്ക് മാറ്റിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 32 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ജനസാന്ദ്രത കൂടിയ നഗരപ്രദേശങ്ങൾ വിട്ട് ശാന്തസുന്ദരവും സ്വച്ഛവുമായ താമസസ്ഥലത്തിനാണ് ഇപ്പോൾ ആളുകൾ മുൻഗണന കൊടുക്കുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രവണത വരും കാലങ്ങളിലും  തുടരുമെന്നാണ് ഗവേഷകരുടെ അനുമാനം. ഫ്‌ലോറിഡയിൽ തരിശു ഭൂമിക്കു പോലും ചോദിക്കുന്ന വില കിട്ടുമെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.

ഹൂസ്റ്റണിൽ കാണാതായ കടുവയെ കണ്ടുകിട്ടി 

കഴിഞ്ഞയാഴ്‌ച, ഹൂസ്റ്റണിൽ നിന്ന് കാണാതായ ബംഗാൾ കടുവയെ കണ്ടുകിട്ടിയെന്ന് പോലീസ് കമാൻഡർ റോൺ ബോർസ ശനിയാഴ്‌ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.' ഇന്ത്യ' എന്നു പേരുള്ള 9 മാസം പ്രായവും 175 പൗണ്ട് ഭാരവുമുള്ള കടുവയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അന്വേഷണം നടന്നത്. മേയ് 9 ന് പ്രദേശവാസിയും കടുവയുടെ ഉടമസ്ഥൻ വിക്ടറിന്റെ (26) ഭാര്യാസുഹൃത്തുമായ ജിയയാണ് 'ഇന്ത്യ'യെ കണ്ടെത്തിയതും വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചതും.

 പൂർണ്ണവളർച്ച എത്തുമ്പോൾ 600 പൗണ്ട് വരെ ഭാരവും അപകടകാരിയും ആയേക്കാവുന്നതിനാൽ ബംഗാൾ കടുവയെ വീട്ടിൽ വളർത്തുന്നത് ഉചിതമല്ലെന്ന് ഉടമസ്ഥരെ അധികൃതർ ഉപദേശിച്ചു. ഇവരുടെ പേരിൽ  കേസ് എടുത്തില്ല. അടുത്ത ദിവസം കടുവയെ മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

Facebook Comments

Comments

  1. T.A,FL

    2021-05-17 00:19:09

    Do not move to Florida. It is humid, sticky, irritating. people are not friendly. No mask locals are un educated. Stores are crowded especially during snow birds season, Nov. to May. People are rude. Drugs are common. If you live in a community, you cannot plant anything. Food is very expensive. Don't be a fool.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ജെഫ്  ബെസോസിനെ ഭൂമിയിൽ തിരിച്ചു വരാൻ അനുവദിക്കെണ്ടന്ന് നിവേദനം!

ചെറിയാൻ പൂപ്പള്ളിയുടെ മാതാവ് തങ്കമ്മ ജോസഫ്, 103, അന്തരിച്ചു 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി

വാചക "അടി' മത്സരം മുറുകുന്നു; "ഗപ്പ്' ആരെടുക്കും? കേരളം ആകാംക്ഷയില്‍ (ഷോളി കുമ്പിളുവേലി)

ജോണ്‍ എ. പൂങ്കുടി (73) അന്തരിച്ചു

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആഡംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഹിമാലയൻവാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഗാർലൻഡ് സിറ്റി മേയർ ഉദ്ഘാടനം ചെയ്തു

മദ്യശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയറെ തെരെഞ്ഞെടുക്കുമ്പോൾ (അമേരിക്കൻ തരികിട 171)

ഗുണ്ടായിസം പറയാനോ കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

View More