-->

EMALAYALEE SPECIAL

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

Published

on

പായ എന്നു കേൾക്കുമ്പോൾ ഒരുപാട് ഓർമകളിലൂടെ പുറകോട്ട് പോയി സ്വപ്നങ്ങൾ കണ്ടു സുഖമായി ഒന്ന്‌ ഉറങ്ങാൻ കൊതിക്കും.
മനോജ് വെങ്ങോല 2020 വരെയുള്ള ജീവിതത്തിലെ ഓർമ്മകളിലൂടെ നെയ്തെടുത്തതാണ് 'പായ'.
പുസ്തകങ്ങൾ, ജീവിതയാത്രയിൽ സഞ്ചരിച്ച വഴികളിലെ കാഴ്ചകൾ, ആ യാത്രയിൽ ചേർത്ത് നിർത്തിയവർ, കണ്ടുമുട്ടിയ മുഖങ്ങൾ, വൈകാരികതയോടെ മനസ്സിൽ നിലാവ് പെയ്യിച്ചവർ, ജീവിതത്തിൽ പ്രകാശം പരത്തിയവർ, ജീവിതത്തിന്റെ അർത്ഥമോ അർത്ഥമില്ലായ്മയോ കാണിച്ചു തന്നവർ, അങ്ങനെ ജീവിതത്തിൽ വെളിച്ചം വിതറിയവരെക്കുറിച്ചുള്ള ഓർമ്മകൾ, വായിച്ച പുസ്തകങ്ങൾ എല്ലാം ചേർത്തുവെച്ച് എഴുതിയിരിക്കുന്ന/നെയ്തിരിക്കുന്ന ഈ പായ നമ്മുടെ മനസ്സിനെ വല്ലാതെ മുറിവേൽക്കുന്നു. അത് എന്നെ ഉറക്കത്തിൽ നടുക്കിയുണർത്തി,
ഹൃദയത്തെ തകർത്തിരിക്കുന്നു.

ഹൃദയം പൊള്ളിക്കുന്ന കഥകൾ എഴുതുന്ന കഥാകാരനാണ് മുനോജ് വേങ്ങോല. കഥാസമാഹാരം വായിക്കുന്നതു പോലെയുള്ള പായയിലെ എഴുത്ത്
അനേകം ജീവിത മുഹൂർത്തങ്ങളിലൂടെ,
ജീവിത സംഘർഷങ്ങളിലൂടെ ജീവിതത്തിന്റെ തന്നെ ഉൾകാഴ്ചകളാണ് പകർന്നു തന്നത്. തിളച്ചുരുകിയ 'ഒരു ലോഹ ദ്രവം പോലെ ഇതിന്റെ ഭാഷ വായിക്കുന്നവരെ പൊള്ളിക്കുന്നു. ഇതിലെ ഓരോ പേജ് മറിക്കുമ്പോഴും
ഹൃദയഭേദകമായ നിലവിളി കേൾക്കുന്നതായാണ് എനിക്കനുഭപ്പെട്ടത് .

ഇതിലെ ആദ്യ എഴുത്തുതന്നെ അച്ഛനെ കുറിച്ചാണ്.
പുസ്തകങ്ങൾ വച്ചിരിക്കുന്ന അലമാരയ്ക്ക് മുന്നിൽ നിൽക്കാൻ വയ്യ അച്ഛനെ ഓർമ്മ വരും
അച്ഛനെപ്പോലെ മക്കൾക്കു വേണ്ടിയും പുസ്‌തകങ്ങൾ തന്നെ കരുതുന്നു
അച്ഛനെപ്പോലെ ഇവ പകരുന്ന സ്നേഹം വെളിച്ചം എന്തു തരം രാസവസ്തുവാണ് ?കൊല്ലുന്നതോ കൊടുക്കുന്നതോ...? ഈ എഴുത്ത് എന്നെ സങ്കടത്തിലാക്കുകയും എന്റെ അച്ഛൻ്റെ ഓർമ്മയിലേക്കു തിരിച്ചു കൊണ്ടു പോവുകയും ചെയ്തു. മിക്കവരുടെയും ജീവിതത്തിൽ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടു പോയത് അച്ഛനാവും.

മരോട്ടിമരം പുതുതലമുറക്ക് ഒരത്ഭുതമാണ്.
ആ മരത്തിൻ്റെ ഓർമ്മയിൽ കമ്പരാമായണം എന്ന അധ്യായത്തിലൂടെ പുറത്തിറങ്ങാതെ ജീവിച്ച പെണ്ണുങ്ങളുടെ ഓർമ്മയിലൂടെ അവർക്ക് പറയാൻ കുറെയേറെ കഥകൾ ഉണ്ടായിരുന്നിരിക്കും. അവരുടെ കരച്ചിലൂടെയുള്ള പറച്ചിൽ എന്തു ജീവിതം അരക്കില്ലമാണത് അതിൽ ഉരുകിതീര്വാണ് എന്തിനാ ഇങ്ങനെ ചത്തു ജീവിക്കണെ വേദന നിറഞ്ഞ ഈ പറച്ചിൽ
ചൂണ്ടയിൽ പിടയുന്ന മീനുകളെക്കാൾ വേദനയോട് നമ്മുടെ ഹൃദയയം കൊത്തി വലിക്കും.

.ജീവിതം അവസാനിക്കുന്നില്ല എന്ന അധ്യായത്തിൽനാടകവും ജീവിതവും പരസ്പരം വച്ചു മാറാനാവാതെ ഒക്കെയും കൈവിട്ടു പോയ ഒരു കൂട്ടം മനുഷ്യരുണ്ട് തീ തിന്നു ജീവിക്കുന്ന പെണ്ണുങ്ങളെ സ്റ്റേജിൽ അവതരിപ്പിച്ചവർ ആ മുഖങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തിയ എഴുത്തിൽ സിരകളിൽ നാടകം കത്തിപടർത്തി.
കേരളം നെഞ്ചേറ്റിയ ഓരോ നാടകക്കാരൻ്റെയും ജീവിതം നാടകാഖ്യാനങ്ങൾ തന്നെയാണെന്നുള്ള തിരിച്ചറിവിൽ നമ്മുടെ മനസ്സിൽ തന്ന ഒരു മുറിവായി എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.

സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ കണ്ട ദൃശ്യം ഹൃദയത്തിൽ ബ്ലേഡിനാൽ വരഞ്ഞ എക്കാലത്തും ചോരയിറ്റുന്ന മുറിവുകൾ നമ്മുടെ മനസ്സിലും മുറിവുണ്ടാക്കുന്ന എഴുത്ത്.
ഓരോ ഓർമ്മകളിലും പ്രശസ്ത എഴുത്തുകാരുടെ എഴുത്ത് ഓർമ്മിച്ചു കൊണ്ടു ആ പുസ്തകങ്ങളിലെ വരികൾ എത്രമാത്രം മനസ്സിൽ കൊണ്ട് നടന്ന് എന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്.
ഓരോ കഥകളിലൂടെ മനോജ് പോകുമ്പോൾ ജീവിതം മുന്നോട്ട് കൊണ്ടു പോവുക അത്രമേൽ ആപൽക്കരമായ കാര്യമാണ് എന്ന് അ കഥകൾ ഓർമ്മിപ്പിച്ചപ്പോൾ ചുറ്റും ഇരുട്ടാണെന്നും പ്രകാശം വളരെ അകലെയാണെന്നും ആ കഥകൾ വിളംമ്പരം ചെയ്തു എന്ന എഴുത്തിൽ നമ്മുടെ കണ്ണുകൾ നനയും. ഓർമ്മകൾ മനസ്സിലേക്ക്
ഒരു തേങ്ങലോട് ഇടം പിടിക്കും.

മടങ്ങിയെത്തുന്ന നദികളിൽ വാക്കുകളുടെ ഇഴ കോർത്ത് നിൽക്കുന്ന മനോജിൻ്റെ ജീവിതം കാറ്റിൽ പട്ടം പോലെ അൽപ്പദൂരം ദിശയില്ലാതെ പറന്ന് ഒറ്റ ചിറകാൽ ആകാശം തേടുന്ന പക്ഷിയെപ്പോലെ ചുമൽ ചെരിഞ്ഞ് ചെളിയിൽ തന്നെ വീണതുപോലെ.
വായനക്കാരന്റെ ഹൃദയത്തിലേക്കു മായാത്ത നൊമ്പരം പകർന്ന് ആണ് ഈ അധ്യായം അവസാനിക്കുന്നത്.

ഉൾക്കടലിൻ്റെ ഉപരിതലത്തിലെ ഘന സാന്ദ്രമായ മൗനത്തെ എഴുതാത്ത വാക്കുകളാൽ വിശദീകരിക്കാൻ എന്ന തോന്നലിൽ ആ ഓർമ്മകളുടെ മുകളിൽ പായ വിരിച്ച് ഉറക്കമില്ലാതാകുമ്പോൾ എത്ര നൊന്തായിരിക്കും
മനോജിൻ്റെ കഥകൾ നമ്മുടെ മുമ്പിൽ എത്തുന്നത് .ആ കഥകൾ നമ്മുടെ ഉള്ളു പൊള്ളിച്ച് മനസ്സിൽ അസ്വസ്ഥത പടർന്നതിൻ്റെ ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി.
ഈ പുസ്തകത്തിൻ്റെ വായനയിലൂടെ ഒന്നൂടെ പ്രീയപ്പെട്ട കഥകളായി മാറി.

ജീവിതത്തിൻ്റെ മറുപുറത്തുള്ള മറ്റൊരു നിലാവ് കാണാൻ മൂന്നുവട്ടം പോയിട്ടും അതു തന്നെ സംഭവിച്ചു പകുതി പോയി മടങ്ങി വന്നു
" നേടാൻ ഒന്നുമില്ല .ജീവിതമല്ലാതെ
നഷ്ടപ്പെടാൻ ഒന്നുമില്ല .ജീവിതമല്ലാതെ
അഥവാ, നിന്നെത്തന്നെയല്ലാതെ..."
ആ തിരിച്ചറിവിൽ
ഉന്മാദത്തിന്റെ കടലിൽ കാറ്റു പായകൾ
നഷ്ടപ്പെട്ട് ജീവിതത്തിന്റെ കപ്പലോടുന്ന നാവികനായി മനോജ് തന്നെ എന്ന് സങ്കല്പിക്കുമ്പോൾ എന്തൊന്നില്ലാത്ത വിഷാദം വായനയിൽ അനുഭവപ്പെട്ട് സങ്കടം തോന്നി.

സി. അയ്യപ്പനെ തേടിയുള്ള യാത്രയിൽ
ജാതിയുടെയും മതത്തിൻ്റെയും ഭാഷയുമൊക്കെ കേരള സമൂഹത്തിൽ ചിലയാളുകളിൽ ഇപ്പഴും തലമുറകളായി ചോരയിലുറഞ്ഞതുപോയൊരു വികാരം മാറ്റാൻ ശ്രമിക്കുന്നില്ല എന്നുള്ളതിൻ്റെ തിരിച്ചറിവിൽ ഹ്യദയം നൊന്ത് ഉള്ള് കൊത്തിവലിച്ചതു കൊണ്ടായിരിക്കും
എറിഞ്ഞു കൊല്ലാം
പറഞ്ഞും കൊല്ലാം
എറിഞ്ഞു കൊന്നാൽ ചാവും
പറഞ്ഞു കൊന്നാൽ പിടഞ്ഞേ ചാവു
എന്നു എഴുതിയ സമീപകാലത്ത് മാധ്യമത്തിലെ മനോജിന്റെ കഥ 'പൊറള്'

മാത്രു മറ്റത്തിനെ കുറിച്ചെഴുതിയത് ശരിക്കും ഓർമ്മകളെ പുറകോട്ടു കൊണ്ടുപോയി .എന്റെ അച്ഛൻ വാങ്ങിച്ചോണ്ടു വരുന്ന മംഗളവും മനോരമയും വായിച്ചാണ് വായനയുടെ തുടക്കം .ആക്കാലത്ത് വാരികകളിലെ നോവലിൽ ഹിറ്റുകൾ മാത്രം എഴുതിയിരുന്ന മനുഷ്യൻ്റെ അവസ്ഥ വായിക്കുമ്പോൾ നിശബ്ദനായിപ്പോകും.

ജീവിതത്തിന്റെ തീവ്ര അനുഭവങ്ങളിൽ ചാലിച്ച ആത്മാർത്ഥതയും സത്യസന്ധമായ തുറന്നെഴുത്തിലൂടെ മനോജിൻ്റെ ജീവിതത്തിൻ്റെ
ഉള്ളറകളിലേക്ക് കൊണ്ടുപോയി ജീവിതത്തിൻ്റെ
നേർകാഴ്ചകൾ കാലത്തിൻ്റെ നിറച്ചാർത്തിൽ ചാലിച്ച് നമ്മുക്കു മുന്നിൽ തുറന്ന പുസ്തകത്തിലൂടെ ഉള്ളു തൊടുന്ന അനുഭവങ്ങളുടെ
ചില കുറിപ്പുകൾ വായിച്ചപ്പോൾ അറിയാതെ തന്നെ കണ്ണു നിറഞ്ഞു.
പായയിലെ ജീവിതങ്ങൾ കാലങ്ങളോളം നമ്മളെ അസ്വസ്ഥരാക്കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

View More