-->

fomaa

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

സലിം : ഫോമാ ന്യൂസ് ടീം

Published

on

ആതുരസേവന രംഗത്തെ  അനിവാര്യ ഘടകമായ നഴ്‌സുമാരെ ഏകോപിപ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങളും അറിവും ഊര്‍ജവും നല്‍കി, ആതുര സേവന രംഗത്തെ മാലാഖമാരോടൊപ്പം കൈകോര്‍ക്കാന്‍,  ഫോമയുടെ നേതൃത്വത്തില്‍ ഡോ, മിനി എലിസബത്ത് മാത്യു ചെയര്‍ പേഴ്സണായും,  ഡോ. റോസ്‌മേരി കോലെന്‍ചേരി വൈസ് ചെയര്‍ പേഴ്സണായും, എലിസബത്ത് സുനില്‍ സാം സെക്രട്ടറിയായും,  ഡോ. ഷൈല റോഷിന്‍ ജോയിന്റ് സെക്രട്ടറിയായും ഫോമാ  നഴ്സിംഗ് സമിതിക്ക് രൂപം നല്‍കി.ആദ്യമായാണു  അമേരിക്കന്‍ മലയാളി നഴ്‌സുമാരെ ഏകോപിപ്പിക്കുന്ന ഒരു സമിതിക്ക്  ഒരു മലയാളി സംഘടന, രൂപം നല്‍കുന്നത്.

മുന്‍വിധികളില്ലാത്ത, നീണ്ടു പോയേക്കാവുന്ന മഹാമാരിയുള്‍പ്പടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഇരയായവരെ സേവന സന്നദ്ധതയും, ആത്മാര്‍ത്ഥതയും കൈമുതലാക്കി മാത്രം, കരുതലോടെ പരിചരിക്കുന്നവരാണ് നഴ്സുമാര്‍. 'സ്‌നേഹത്തിനു സുഖപ്പെടുത്താനാവാത്തത് ഒരു നഴ്സിന് സുഖപ്പെടുത്താനാവും'എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് അതുകൊണ്ടാണ്. കാരുണ്യവും,കരുതലും ദയവായ്പ്പും    കൈമുതലായുള്ള മാലാഖമാര്‍, ഉറ്റവരും ഉടയവരും, തന്നോടോപ്പമില്ലാത്ത  ഏതു കാലാവസ്ഥയിലും, ഒരമ്മ മക്കളെയെന്നപോലെ , ഒരു സഹോദരി സഹോദരനെയെന്ന പോലെ, ഒരു അച്ഛന്‍ മകനെയോ മകളെയോ എന്നപോലെ  ചേര്‍ത്ത് പിടിച്ചു നമ്മള്‍ക്ക്  ഏതു പ്രതിസന്ധിയെയും നേരിടാന്‍ ഊര്‍ജ്ജം നല്‍കുന്നവരാണ്.

ആതുരസേവനരംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,നല്‍കുക, പരിശീലന കളരി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ തൊഴില്‍ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴില്‍ സഹായങ്ങളും നല്‍കുക,ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങള്‍  ചെയ്തു കൊടുക്കുക തുടങ്ങി നിരവധി പരിപാടികളാണ്  മലയാളി നഴ്‌സിങ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്

ഫോമയുടെ ട്രഷറര്‍ ശ്രീ തോമസ് ടി ഉമ്മന്റെ മേല്‍നോട്ടത്തിലാണ്  മലയാളി നഴ്‌സിങ് സമിതി രൂപീകൃതമായിട്ടുള്ളത്.

ഫോമാ  ദേശീയസമിതി അംഗമായ ശ്രീ ബിജു ആന്റണി ആണ് നഴ്‌സിംഗ് ഫോറത്തിന്റെ  കോഡിനേറ്റര്‍.

ചെയര്‍ പേഴ്സണായ ഡോ.മിനി എലിസബത്ത് മാത്യു ഫ്ലോറിഡയില്‍ ഫോര്‍ട്ട് മയേഴ്‌സില്‍  ഡി.എന്‍പി, പള്‍മണറി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന്‍ നഴ്സ് പ്രാക്ടീഷണറും അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസറുമായി ജോലി ചെയ്തു വരികയാണ്.  നഴ്സിംഗ് പ്രാക്ടീസില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോക്ടര്‍ മിനി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്സ് പ്രാക്ടീഷണേഴ്സിന്റെയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സുമാരുടെയും സജീവ അംഗമാണ്. സൗദി അറേബ്യയിലെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ  മികച്ച നഴ്സ് അവാര്‍ഡും, ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലെ ലീ ഹെല്‍ത്തില്‍ എക്‌സലന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്.

പേഴ്സണല്‍ മാനേജ്മെന്റ് , കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍  ബിരുദാനന്തര ബിരുവുമുള്ള  വ്യക്തിയാണ് വൈസ്  ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട റോസ് മേരി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് അംഗവും കൂടിയാണ്.നിലവില്‍ അമിത ഹെല്‍ത്ത്  ഹിന്‍ഡ്സ്‌ഡെലില്‍   കേസ് മാനേജുമെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

അരിസോണയിലെ ഫീനിക്‌സില്‍ ഔട്ട്പേഷ്യന്റ് ഇന്റേണല്‍ മെഡിസിന്‍ പ്രാക്ടീസില്‍ പിസിപി നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയാണ് സെക്രട്ടറിയായി   തെരഞ്ഞെടുക്കപ്പെട്ട  എലിസബത്ത് സുനില്‍ സാം.

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ  (അസീന) സജീവ അംഗമാണ്.

ജോയിന്റ് സെക്രട്ടറിയായ  ഡോ. ഷൈല റോഷിന്‍ നഴ്സിംഗ് ഡയറക്ടറായി ന്യൂയോര്‍ക്ക് കിങ്സ് കൗണ്ടി ആശുപത്രിയിലും, നഴ്‌സ് പ്രാക്ടീഷണറായി ബ്രുക്_ലിനില്‍  subacute റീഹാബിലും സേവനമനുഷ്ടിക്കുന്നു. ക്ലിനിക്കല്‍ പ്രാക്ടീസിലും നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും 25 വര്‍ഷത്തിലധികം  പരിചയമുള്ള  ഷൈല റോഷിന്‍ അഡ്മിനിസ്ട്രേറ്ററായും നഴ്‌സ് എഡ്യൂക്കേറ്റര്‍ ആയും ഇതിനു മുന്‍പ് ജോലി ചെയ്തിട്ടുണ്ട്.

 ഫോമാ നഴ്സിങ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം മ   april 10 തീയതി നടക്കും.

 ആതുര സേവന  രംഗത്തെ മാലാഖമാര്‍ക്ക് കരുത്തും ഊര്‍ജ്ജവും, പകരാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഫോമാ നഴ്സിങ് ഫോറത്തിന്റെ ഭാരവാഹികള്‍ക്ക്   കഴിയട്ടെയെന്നും ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബിജു ആൻറണി
ഡോ. മിനി എലിസബത്ത് മാത്യു
എലിസബത്ത് സുനിൽ സാം
ഡോ. ഷൈല റോഷിൻ
റോസ് മേരി

Facebook Comments

Comments

  1. Rammohan P

    2021-04-10 00:49:29

    ഇപ്പോൾ അമേരിക്കയിലെ എല്ലാ നേർസുമാർക്കും തന്നെ പണിയുണ്ട്. ഇനി ഇവരായിട്ട് പണി കൊടുക്കാതിരുന്നാൽ മതി. പത്രത്തിൽ പടം വരാൻ ഓരോ ഫോറങ്ങൾ. കുറച്ചു കഴിഞ്ഞാൽ ആരുടേയും അനക്കം കാണില്ല.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

View More